തൃശൂർ: ജില്ലയിൽ കൊവിഡ് കണക്ക് വീണ്ടും കുതിച്ചുയർന്നു. ഇന്നലെ 1724 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 1209 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,391 ആണ്. തൃശൂർ സ്വദേശികളായ 112 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,82,776 ആണ്. 2,72,694 പേർ രോഗമുക്തരായി. ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.16 ശതമാനം ആണ്. ജില്ലയിൽ ബുധനാഴ്ച്ച സമ്പർക്കം വഴി 1,716 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ഒരാൾക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും ഉറവിടം അറിയാത്ത അഞ്ച് പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |