മലപ്പുറം: റേഷൻ കട നടത്തുന്ന വ്യക്തി മരണപ്പെടുകയാണെങ്കിൽ കട അനന്തരാവകാശികൾക്ക് കൈമാറാൻ സർക്കാരിലേയ്ക്ക് അടയ്ക്കേണ്ട സോൾവെൻസി ഒരു ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ച നടപടി പിൻവലിയ്ക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം സർക്കാരിനോടാവശ്യപ്പെട്ടു.
നിലവിൽ ഇത് പതിനായിരം രൂപയാണ്.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കാടാമ്പുഴ മൂസ്സ യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ വി യൂനുസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |