കുറ്റിപ്പുറം: സെറീൻ ചാരിറ്റബിൾ സൊസൈറ്റി എന്ന പേരിൽ നിരവധിയാളുകളെ പറ്റിച്ച യാൾ അറസ്റ്റിൽ. മുഹമ്മദ് റിയാസ് ചങ്ങനാശ്ശേരി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മഞ്ചേരി ,പന്തല്ലൂർ സ്വദേശിഅബ്ദുൾ നാസറിൽ നിന്നും 1,62,000 രൂപ കൈക്കലാക്കിയെന്നാണ് പരാതി. കടബാദ്ധ്യതകളുള്ളവരെ കരകയറ്റാൻ സഹായിക്കും എന്നുള്ള സംഘടനയുടെ പ്രചാരണത്തിൽ വീഴുന്നവരെ1000 രൂപ മെമ്പർഷിപ്പ് വാങ്ങി അംഗങ്ങളാക്കും. ഇവരെ പിന്നീട് സംഘടനയുടെ പ്രചാരകരാക്കും. നാട്ടിലെ പണക്കാരുമായി റിയാസിനെ പരിചയപ്പെടുത്തിക്കൊടുക്കുകയും പണം വാങ്ങിക്കൊടുക്കുകയും ചെയ്യണം. ആഴ്ചയിൽ 10000 രൂപയെങ്കിലും പിരിക്കാത്തവരെ ഭീഷണിപ്പെടുത്തും. കുറ്റിപ്പുറം, നിലമ്പൂർ, മണ്ണാർക്കാട് ,ആലപ്പുഴ എന്നിവിടങ്ങളിലും ഓഫീസുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |