SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.21 AM IST

സംഭവബഹുലമായ സന്യാസജീവിതം

prakashanandha

ശിവഗിരി: ധർമ്മസംഘം ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയും അദ്ധ്യക്ഷനുമെന്ന നിലയിൽ വിപുലമായിരുന്നു സ്വാമി പ്രകാശാനന്ദയുടെ പ്രവർത്തന മണ്ഡലം. 1970ൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി എന്ന നിലയിലാണ് ട്രസ്റ്റിന്റെയും ശിവഗിരിയുടെയും ഭരണസാരഥ്യത്തിലേക്ക് അദ്ദേഹം കടന്നു വരുന്നത്. ഒൻപത് കൊല്ലം ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടർന്നു.

ഗുരുദേവന്റെ 50-ാമത് മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് ഗുരുദർശനവും മഹാസന്ദേശങ്ങളും ആഗോളതലത്തിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര ശ്രീനാരായണ ഗുരുവർഷാചരണം സംഘടിപ്പിച്ചതും 1977ൽ സ്വാമി പ്രകാശാനന്ദ ജനറൽ സെക്രട്ടറി ആയിരുന്ന കാലത്താണ്. ഗുരുവിന്റെ ദർശനം, സാമൂഹിക ദാർശനിക നവോത്ഥാനം, കൃതികൾ, സമകാലീനർ, ശിഷ്യർ തുടങ്ങി ഗുരുവിനെപ്പറ്റി ആധികാരിക വിവരം നൽകുന്ന 'ശ്രീനാരായണ യുഗപ്രഭാവം" എന്ന ബൃഹത് ഗ്രന്ഥം അക്കാലത്ത് പ്രസിദ്ധീകരിച്ചു. ശ്രീനാരായണ സാഹിത്യത്തിൽ എക്കാലവും ശ്രദ്ധേയമായ ഒരു സംരംഭമായിരുന്നു അത്. ശിവഗിരി തീർത്ഥാടന പ്ലാറ്റിനം ജൂബിലി ആഘോഷം, ദൈവദശകം രചനാശതാബ്ദി ആഘോഷം തുടങ്ങിയവയും സ്വാമി പ്രകാശാനന്ദ ധർമ്മസംഘം ട്രസ്റ്റിന്റെ പ്രസിഡന്റായിരുന്നപ്പോഴാണ് നടന്നത്. ഏഴ് പതിറ്റാണ്ട് കാലം നീണ്ടുനിന്ന ആ സന്യാസജീവിതം അങ്ങനെ പലകാരണങ്ങൾകൊണ്ടും സംഭവബഹുലമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRAKASHANANDHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.