ശിവഗിരിയുടെ ചരിത്രത്തിൽ ധന്യമായ ജീവിതം കൊണ്ട് ആധുനിക സമൂഹത്തെ പ്രകാശത്തിലേയ്ക്ക് നയിച്ച പുണ്യാത്മാവാണ് പ്രകാശാനന്ദ സ്വാമികൾ. ആ പ്രകാശം ഇപ്പോൾ ഗുരുപാദത്തിൽ ലയിച്ചിരിക്കുകയാണ്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റിന്റെ വളർച്ചയ്ക്കു വേണ്ടി ജീവാർപ്പണം നടത്തിയ മഹാനായ സന്യാസി ശ്രേഷ്ഠനായിരുന്നു സ്വാമികൾ. സ്വാമിജിയുടെ ഭരണകാലത്ത് ശിവഗിരിക്ക് ഏറെ പ്രശസ്തിയും പ്രസക്തിയും ഉണ്ടാക്കാനായി തന്റെ ജീവിതം അർപ്പിച്ചു. ഒമ്പത് വർഷക്കാലം നീണ്ടുനിന്ന മൗനവൃതം സ്വാമിയുടെ തീഷ്ണമായ നിശ്ചയദാർഢ്യത്തിന് ഉദാഹരണമാണ്. സ്വാമിയുടെ വിയോഗം ശിവഗിരി മഠത്തിനും ഗുരു വിശ്വാസികൾക്കും ഒരിക്കലും നികത്താനാകാത്ത നഷ്ടമാണ്. സ്വാമിജിയുടെ ആത്മാവിന്റെ നിത്യശാന്തിക്കു വേണ്ടി പ്രാർത്ഥിക്കുന്നു. പ്രണാമം അർപ്പിക്കുന്നു.
വെള്ളാപ്പള്ളി നടേശൻ
എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |