ഗുരുവായൂർ: നഗരസഭാ പരിധിയിൽ സമ്പൂർണ ലോക്ഡൗൺ നിയന്ത്രണമായതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം വിർച്വൽ ക്യൂ വഴി മാത്രമാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12ന് മുകളിലായതോടെ, നഗരസഭ കാറ്റഗറി സി വിഭാഗത്തിലാകുകയായിരുന്നു. നിയന്ത്രണം നിലവിൽ വന്നെങ്കിലും ക്ഷേത്രത്തിൽ വിവാഹത്തിനും ദർശനത്തിനും നിയന്ത്രണങ്ങളോടെ അനുമതി നൽകും. നിലവിൽ ബുക്ക് ചെയ്തിട്ടുള്ള വിവാഹം നടത്തുന്നതിന് അനുമതി നൽകുമെന്ന് ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് പറഞ്ഞു. എന്നാൽ ലോക്ഡൗൺ ദിനങ്ങളിൽ പുതിയ ബുക്കിംഗ് എടുക്കില്ല.
ഇന്നലെ 45 വിവാഹം
ക്ഷേത്രത്തിൽ ഇന്നലെ 45 വിവാഹം നടന്നു. ഈയിടെ കൂടുതൽ വിവാഹം നടന്ന ദിവസമായിരുന്നു ഇന്നലെ. 55 എണ്ണം ബുക്ക് ചെയ്തതിൽ ആറെണ്ണം കഴിഞ്ഞ ദിവസം റദ്ദായി. നാല് സംഘങ്ങളെത്തിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |