പെരിന്തൽമണ്ണ: ആനമങ്ങാട് എടത്തറ കുന്നക്കാട്ടുകുഴിയിൽ ഒഴിഞ്ഞ പറമ്പിൽ നിറുത്തിയിട്ട സ്കൂട്ടറും നാടൻ തോക്കും അഞ്ച് തിരകളും കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആനമങ്ങാട് മണലായയിലെ പൂണോത്ത് കോളനിയിളർചോലക്കൽ വീട്ടിൽ ശശിനാരായണനെയാണ്(33) പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് ആനമങ്ങാട് എടത്തറയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേർന്ന് സ്കൂട്ടർ പതിവു പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘം കണ്ടത്. കുറച്ചുമാറി മൂന്നായി മടക്കാവുന്ന നാടൻ തോക്കും അഞ്ച് തിരകളും കത്തിയും കണ്ടെത്തി. തുടർന്ന് പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിൽ വാഹന ഉടമയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. സ്കൂട്ടറിന്റെ സീറ്റിനടിയിൽ നിന്ന്കിട്ടിയ പെൻഡ്രൈവിൽ പ്രതി തോക്ക് പിടിച്ചുനിൽക്കുന്ന ഫോട്ടോ ഉള്ളതായും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |