തിരുവനന്തപുരം: കൈത്തറിനെയ്ത്ത് മേഖലയെ തകർക്കാൻ സർക്കാർ തലത്തിൽ ഗൂഢാലോചന നടക്കുകയാണെന്ന് കേരള കൈത്തറി തൊഴിലാളി കോൺഗ്രസ് ആരോപിച്ചു. കേരളത്തിന് പുറത്തുള്ള സ്വകാര്യമേഖലയിൽ നിന്ന് തുണിത്തരങ്ങൾ ഇറക്കി വൻ തുക കമ്മിഷൻ പറ്റാനുള്ള ശ്രമമാണിതെന്നും കൈത്തറി തൊഴിലാളി കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ജി. സുബോധൻ, ജനറൽസെക്രട്ടറി വണ്ടന്നൂർ സദാശിവൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ഒരുവർഷത്തിലേറെയായി സർക്കാരും ഹാൻടെക്സും കൈകോർത്ത് നടത്തുന്ന തൊഴിലാളിദ്രോഹ നടപടികളിൽ മൂന്നരലക്ഷത്തിലേറെ തൊഴിലാളികളാണ് അന്യാധീനമായതെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |