Kerala Kaumudi Online
Saturday, 25 May 2019 11.20 PM IST

പ്രചാരണ രംഗം ആരോഗ്യകരമാകണം

editorial-

യു​ദ്ധ​ത്തി​ലും​ ​പ്രേ​മ​ത്തി​ലും​ ​അ​തി​രു​ക​ളൊ​ന്നും​ ​ക​ല്പി​ക്കാ​നാ​വി​ല്ലെ​ന്നു​ ​പ​റ​ഞ്ഞ​തു​പോ​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ത്തി​ൽ​ ​എ​തി​രാ​ളി​യു​ടെ​ ​മേ​ൽ​ ​വിജ​യം​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​പ​ല​ ​ത​ന്ത്ര​ങ്ങ​ളും​ ​പ്ര​യോ​ഗി​ക്കു​ന്ന​ത് ​പ​തി​വാ​ണ്.​ ​പ്ര​ചാ​ര​ണം​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പെ​രു​മാ​റ്റ​ ​ച​ട്ട​ങ്ങ​ളു​ടെ​ ​അ​തി​രു​ക​ൾ​ ​ഭേ​ദി​ക്ക​രു​തെ​ന്നേ​ ​ഉ​ള്ളൂ.​ ​ച​ട്ട​ങ്ങ​ളു​ണ്ടെ​ങ്കി​ലും​ ​തി​ര​ഞ്ഞെ​ടു​പ്പു​ ​കാ​ല​ത്ത് ​വോ​ട്ട​ർ​മാ​രെ​ ​കൈ​യി​ലെ​ടു​ക്കാ​ൻ​ ​ഏ​ത​റ്റം​ ​വ​രെ​യും​ ​പോ​വു​ക​യെ​ന്ന​ത് ​പൊ​തു​വേ​ ​കാ​ണു​ന്ന​ ​പ്ര​വ​ണ​ത​യാ​ണ്.​ ​ഗു​രു​ത​ര​മാ​യ​ ​ച​ട്ട​ലം​ഘ​ന​ങ്ങ​ളു​ടെ​ ​പേ​രി​ൽ​ ​കോ​ട​തി​ ​ക​യ​റേ​ണ്ടി​വ​രു​ന്ന​ ​അ​നു​ഭ​വ​ങ്ങ​ളും​ ​അ​പൂ​ർ​വ​മ​ല്ല.​ ​വാ​മൊ​ഴി​യും​ ​വ​ര​മൊ​ഴി​യും​ ​തി​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് ​അ​ങ്ങേ​യ​റ്റം​ ​സൂ​ക്ഷി​ച്ചു​ത​ന്നെ​ ​വേ​ണ​മെ​ന്ന് ​ഓ​ർ​മ്മി​പ്പി​ക്കു​ന്ന​ ​ഇ​ല​ക്‌​ഷ​ൻ​ ​കേ​സു​ക​ളും​ ​ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​യി​ ​മു​ന്നി​ലു​ണ്ട്.​ ​വി​ദ്വേ​ഷം​ ​വ​ള​ർ​ത്തു​ന്ന​ ​വി​ഷ​യ​ങ്ങ​ള​ല്ല,​ ​നി​ല​പാ​ടു​ക​ൾ​ക്കും​ ​ആ​ശ​യ​ങ്ങ​ൾ​ക്കും​ ​മു​ൻ​തൂ​ക്കം​ ​ന​ൽ​കു​ന്ന​ ​സ​മീ​പ​ന​മാ​ണ് ​ഏ​റെ​ ​സ്വീ​കാ​ര്യം.


ക​ഴി​ഞ്ഞ​ ​ആ​റു​മാ​സ​ത്തി​ലേ​റെ​യാ​യി​ ​കേ​ര​ള​ ​സ​മൂ​ഹ​ത്തെ​ ​പി​ടി​ച്ചു​ല​ച്ച​ ​ശ​ബ​രി​മ​ല​ ​സ്ത്രീ​പ്ര​വേ​ശ​ന​ ​വി​ധി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യം​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കു​ന്ന​തി​നെ​തി​രെ​ ​ഇ​ല​ക്‌​ഷ​ൻ​ ​ക​മ്മി​ഷ​ൻ​ ​നി​ർ​ദ്ദേ​ശം​ ​പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​ശ​ബ​രി​മ​ല​ ​വി​ഷ​യം​ ​ആ​യു​ധ​മാ​ക്കി​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​നേ​ട്ട​മു​ണ്ടാ​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ത് ​പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളു​ടെ​ ​ലം​ഘ​ന​മാ​യി​ ​ക​ണ​ക്കാ​ക്കു​മെ​ന്നാ​ണു​ ​മു​ന്ന​റി​യി​പ്പ്.​ ​സം​സ്ഥാ​ന​ ​മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഓ​ഫീ​സ​റാ​ണ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​രാ​ഷ്ട്രീ​യ​ ​ക​ക്ഷി​ക​ളെ​ ​ഇ​ക്കാ​ര്യം​ ​ഓ​ർ​മ്മി​പ്പി​ച്ച​ത്.​ ​പ്ര​ചാ​ര​ണ​ ​രം​ഗ​ത്ത് ​ഏ​തു​ ​വി​ഷ​യ​വും​ ​ക​ട​ന്നെ​ത്തു​ന്ന​തി​ൽ​ ​അ​സ്വാ​ഭാ​വി​ക​ത​യൊ​ന്നു​മി​ല്ല.​ ​

എ​ന്നാ​ൽ​ ​മ​ത​സ്പ​ർ​ദ്ധ​ ​സൃ​ഷ്ടി​ക്കു​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​പ്ര​ചാ​ര​ണ​ങ്ങ​ളു​ണ്ടാ​യാ​ൽ​ ​ആ​ത്യ​ന്തി​ക​മാ​യി​ ​അ​ത് ​ദോ​ഷം​ ​ചെ​യ്യു​ന്ന​ത് ​ത​ങ്ങ​ൾ​ക്കു​ ​ത​ന്നെ​യാ​കു​മെ​ന്ന് ​അ​റി​യാ​ത്ത​വ​ര​ല്ല​ ​ത​ഴ​ക്ക​വും​ ​പ​ഴ​ക്ക​വു​മു​ള്ള​ ​ഇ​വി​ട​ത്തെ​ ​രാ​ഷ്ട്രീ​യ​ക്കാ​ർ.​ ​ശ​ബ​രി​മ​ല​ ​വി​ഷ​യം​ ​പ​രാ​മ​ർ​ശി​ക്ക​പ്പെ​ടാ​നേ​ ​പാ​ടി​ല്ലെ​ന്ന് ​നി​ഷ്‌​ക​ർ​ഷി​ക്കാ​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പു​ ​ക​മ്മി​ഷ​ന് ​എ​ങ്ങ​നെ​ ​ക​ഴി​യു​മെ​ന്ന​ത് ​ത​ർ​ക്ക​മു​ള്ള​ ​സം​ഗ​തി​യാ​ണ്.​ ​വി​ഷ​യം​ ​വ​ർ​ഗീ​യ​മാ​യി​ ​ആ​ളി​ക്ക​ത്തി​ച്ച് ​അ​തി​ൽ​ ​നി​ന്ന് ​നേ​ട്ട​മു​ണ്ടാ​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ത് ​ച​ട്ട​ലം​ഘ​ന​മാ​യി​ ​വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടാ​വു​ന്ന​താ​ണ്.​ ​അ​ങ്ങ​നെ​ ​ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ​ ​നി​യ​മം​ ​അ​നു​ശാ​സി​ക്കു​ന്ന​ ​ന​ട​പ​ടി​ ​ആ​കാ​മെ​ങ്കി​ലും​ ​വി​ഷ​യം​ ​ഉ​ച്ച​രി​ക്കാ​നേ​ ​പാ​ടി​ല്ലെ​ന്ന് ​വി​ല​ക്കു​ന്ന​ത് ​ജ​നാ​ധി​പ​ത്യ​ ​വ്യ​വ​സ്ഥി​തി​ ​ഉ​റ​പ്പു​ത​രു​ന്ന​ ​അ​ഭി​പ്രാ​യ​ ​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​ ​ലം​ഘ​ന​മ​ല്ലേ​ ​എ​ന്നാ​ണ് ​സം​ശ​യം.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​കാ​ല​ത്ത് ​ജ​ന​ങ്ങ​ളെ​ ​ബാ​ധി​ക്കു​ന്ന​ ​ഏ​തു​ ​പ്ര​ശ്ന​വും​ ​സ​ജീ​വ​ ​ച​ർ​ച്ചാ​വി​ഷ​യ​മാ​കാ​റു​ണ്ട്.​ ​ആ​രോ​ഗ്യ​ക​ര​മാ​യ​ ​ച​ർ​ച്ച​ക​ളും​ ​വി​മ​ർ​ശ​ന​ങ്ങ​ളും​ ​ജ​നാ​ധി​പ​ത്യ​ത്തി​ൽ​ ​അ​നി​വാ​ര്യ​വു​മാ​ണ്.​ ​

സാ​ധാ​ര​ണ​ക്കാ​ർ​ ​അ​ഭി​പ്രാ​യ​ ​രൂ​പീ​ക​ര​ണ​ത്തി​ന് ​ആ​ശ്ര​യ​മാ​ക്കു​ന്ന​ത് ​ഇ​ത്ത​രം​ ​വേ​ദി​ക​ളാ​ണെ​ന്ന​ ​വ​സ്തു​ത​ ​മ​റ​ന്നു​കൂ​ടാ.​ ​ന​ന്മ​തി​ന്മ​ക​ൾ​ ​വി​ല​യി​രു​ത്താ​നും​ ​അ​തി​ന​നു​സ​ര​ണ​മാ​യി​ ​ത​ങ്ങ​ളു​ടെ​ ​പ്ര​തി​നി​ധി​യെ​ ​തി​ര​ഞ്ഞെ​ടു​ക്കാ​നു​മു​ള്ള​ ​വ​ലി​യ​ ​വേ​ദി​യാ​ണ് ​പ്ര​ചാ​ര​ണ​ ​യോ​ഗ​ങ്ങ​ൾ.​ ​സ്വ​ത​ന്ത്ര​മാ​യി​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​പ​റ​യാ​നും​ ​ആ​ശ​യ​ങ്ങ​ൾ​ ​ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നും​ ​എ​ല്ലാ​ ​ക​ക്ഷി​ക​ളും​ ​ഇ​ത്ത​രം​ ​വേ​ദി​ക​ൾ​ ​പ​ര​മാ​വ​ധി​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​റു​മു​ണ്ട്.​ ​ശ​ബ​രി​മ​ല​ ​വി​ഷ​യം​ ​കേ​ര​ള​ത്തി​ലെ​ ​ജ​ന​ങ്ങ​ൾ​ക്ക് ​അ​ന്യ​മൊ​ന്നു​മ​ല്ല.​ ​നി​ര​വ​ധി​ ​ആ​ഴ്ച​ക​ളാ​യി​ ​പൊ​തു​മ​ണ്ഡ​ല​ത്തി​ൽ​ ​സ​ജീ​വ​മാ​യി​ ​നി​ല​നി​ൽ​ക്കു​ന്ന​ ​വി​ഷ​യ​മാ​ണി​ത്.​ ​സ്വാ​ഭാ​വി​ക​മാ​യും​ ​പ്ര​ചാ​ര​ണ​​യോ​ഗ​ങ്ങ​ളി​ൽ​ ​അ​ത് ​ഉ​യ​ർ​ന്നു​വ​രി​ക​യും​ ​ചെ​യ്യും.​ ​ബ​ന്ധ​പ്പെ​ട്ട​ ​ക​ക്ഷി​ക​ൾ​ ​ഈ​ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ​ഇ​തി​ന​കം​ ​പ​റ​ഞ്ഞു​വ​ച്ച​ ​കാ​ര്യ​ങ്ങ​ൾ​ക്ക​പ്പു​റം​ ​സ​വി​ശേ​ഷ​മാ​യി​ ​മ​റ്റെ​ന്തെ​ങ്കി​ലു​മു​ണ്ടാ​കു​മോ​ ​എ​ന്നു​ ​സം​ശ​യ​മാ​ണ്.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​അ​തി​ഭീ​ക​ര​ ​സ്വ​ഭാ​വ​മു​ള്ള​ ​ഒ​രു​ ​സ്ഫോ​ട​ക​ ​വി​ഷ​യ​മാ​യി​ ​ഇ​തി​നെ​ ​കാ​ണേ​ണ്ട​ ​കാ​ര്യ​മി​ല്ല.​ ​വോ​ട്ട​ർ​മാ​ർ​ ​വി​ദ്യാ​സ​മ്പ​ന്ന​രും​ ​ഏ​തു​ ​വി​ഷ​യ​ത്തി​ലും​ ​സ്വ​ന്തം​ ​അ​ഭി​പ്രാ​യ​മു​ള്ള​വ​രു​മാ​ക​യാ​ൽ​ ​മൈ​താ​ന​ ​പ്ര​സം​ഗ​ങ്ങ​ളി​ൽ​ ​വ​ഴി​തെ​റ്റി​പ്പോ​കു​മെ​ന്നു​ ​ക​രു​തു​ന്ന​തും​ ​മൗ​ഢ്യ​മാ​ണ്.​ ​രാ​ജ്യ​ത്തെ​ത്ത​ന്നെ​ ​വ​ർ​ഗീ​യ​മാ​യി​ ​ഭി​ന്നി​പ്പി​ച്ച​ ​സം​ഭ​വ​മാ​യി​രു​ന്നു​ ​രാ​മ​ജ​ന്മ​ഭൂ​മി​ ​പ്ര​ശ്ന​വും​ ​തു​ട​ർ​ന്നു​ണ്ടാ​യ​ ​ബാ​ബ്‌​റി​ ​മ​സ്‌​ജി​ദ് ​ത​ക​ർ​ക്ക​ലും.​ ​അ​ന്നു​മു​ത​ൽ​ ​ഇ​ന്നേ​വ​രെ​യു​ള്ള​ ​എ​ല്ലാ​ ​തി​ര​ഞ്ഞെ​ടു​പ്പു​ ​വേ​ദി​ക​ളി​ലും​ ​അ​ത് ​പ്ര​ധാ​ന​ ​ച​ർ​ച്ചാ​വി​ഷ​യ​മാ​യി​ട്ടു​ണ്ട്.​ ​അ​തി​ന്റെ​ ​പേ​രി​ൽ​ ​പെ​രു​മാ​റ്റ​ച്ച​ട്ട​ ​വാ​ൾ​ ​ആ​ർ​ക്കെ​ങ്കി​ലു​മെ​തി​രെ​ ​പ്ര​യോ​ഗി​ച്ച​താ​യും​ ​കേ​ട്ടി​ട്ടി​ല്ല.


ഇ​തൊ​ക്കെ​യാ​ണെ​ങ്കി​ലും​ ​തി​ര​ഞ്ഞെ​ടു​പ്പു​ ​കാ​ല​ത്ത് ​രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ൾ​ ​സ്വ​യം​ ​പെ​രു​മാ​റ്റ​ച്ച​ട്ട​മു​ണ്ടാ​ക്കി​ ​അ​തി​ന​ക​ത്തു​നി​ന്നു​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ത് ​എ​ന്തു​കൊ​ണ്ടും​ ​ന​ല്ല​താ​ണ്.​ ​അ​നാ​വ​ശ്യ​ ​വി​വാ​ദ​ങ്ങ​ളും​ ​ഇ​ല​ക്‌​ഷ​ൻ​ ​ക​മ്മി​ഷ​ന്റെ​ ​ഇ​ട​പെ​ട​ലു​ക​ളും​ ​ആ​ളി​ക്ക​ത്താ​നി​ട​യു​ള്ള​ ​സം​ഘ​ർ​ഷ​വു​മൊ​ക്കെ​ ​ഒ​ഴി​വാ​ക്കാ​ൻ​ ​ഇ​ത്ത​രം​ ​സ്വ​യം​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ഉ​പ​ക​രി​ക്കും.​ ​അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​വ​ർ​ക്ക് ​പ്ര​ചാ​ര​ണ​​രം​ഗ​ത്ത് ​എ​പ്പോ​ഴും​ ​ഒ​രു​ ​വി​ധ​ത്തി​ലു​ള്ള​ ​മേ​ൽ​ക്കൈ​ ​ല​ഭി​ക്കു​ക​ ​പ​തി​വാ​ണ്.​ ​ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ​ ​പ്ര​ചാ​ര​ണ​ത്തി​ലു​ൾ​പ്പെ​ടു​ത്തി​ ​ജ​ന​ങ്ങ​ളെ​ ​സ്വാ​ധീ​നി​ക്കാ​ൻ​ ​ക​ഴി​യും.​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ​ര​സ്യ​ങ്ങ​ളി​ലും​ ​നേ​താ​ക്ക​ളു​ടെ​ ​പ്ര​സം​ഗ​ങ്ങ​ളി​ലു​മൊ​ക്കെ​ ​സൈ​ന്യ​ത്തെ​പ്പോ​ലും​ ​കൂ​ട്ടു​പി​ടി​ച്ചു​കൊ​ണ്ടു​ള്ള​ ​അ​വ​കാ​ശ​ ​വാ​ദ​ങ്ങ​ൾ​ ​കാ​ണു​ക​യു​ണ്ടാ​യി.​ ​ഇ​ത്ത​രം​ ​ന​ട​പ​ടി​ക​ളും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​വി​ല​ക്കി​യി​ട്ടു​ണ്ട്.​ ​എ​ന്തൊ​ക്കെ​ ​വി​ല​ക്കു​ക​ളു​ണ്ടെ​ങ്കി​ലും​ ​പ്ര​ചാ​ര​ണം​ ​കൊ​ഴു​ക്കു​ന്ന​ ​വേ​ള​യി​ൽ​ ​ച​ട്ട​വും​ ​നി​യ​മ​വു​മൊ​ക്കെ​ ​അ​ക​ലെ​ ​മാ​റി​നി​ൽ​ക്കാ​റാ​ണു​ ​പ​തി​വ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORS PICK, EDITORIAL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY