കൊച്ചി: കളമശേരിയിലെ നിപ്പോൺ കേരള സെന്ററിൽ എ.എസ്. കേരളയുടെ ഓൺലൈൻ ജാപ്പനീസ് ക്ലാസുകൾ 20ന് ആരംഭിക്കും. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ വൈകിട്ട് ആറു മുതൽ എട്ടു വരെയാണ് ബേസിക് കോഴ്സിന്റെ ക്ലാസുകൾ. ഇന്റർമീഡിയറ്റ് കോഴ്സ് തിങ്കൾ, ബുധൻ ദിവസങ്ങളിലും. ജപ്പാനിൽ പരിശീലനം നേടിയവരാണ് ക്ലാസെടുക്കുന്നത്. സംഭാഷണം, എഴുത്ത്, വായന എന്നിവയിൽ പരിശീലനം നൽകും. കമ്പനി ഉദ്യോഗസ്ഥർ, സോഫ്റ്റ്വെയർ, എൻജിനീയറിംഗ്, ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ, സർവകലാശാല വിദ്യാർത്ഥികൾ എന്നിവർക്ക് മുൻഗണനയുണ്ട്. വീട്ടമ്മമാർക്കും പങ്കെടുക്കാം. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഫീസിളവുണ്ട്. ഇ മെയിൽ : asanipponkerala@gmail.com, വിവരങ്ങൾക്ക്: 0484 2532263, 7558081097.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |