മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എം.എ ആരിഫ് എംപിയും
അഭിനേതാക്കളാകുന്നു. റെജു കോശി എഴുതി നിഖിൽ മാധവ് സംവിധാനം ചെയ്യുന്ന
'ഹരിപ്പാട് ഗ്രാമപഞ്ചായത്ത്' എന്ന സിനിമയിലാണ് ഈ നേതാക്കൾ വേഷമിടാൻ
ഒരുങ്ങുന്നത്.
രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ തന്നെയാണ് രമേശ് ചെന്നിത്തല
അഭിനയിക്കുന്നത്. എം.ജി ശ്രീകുമാർ ആലപിച്ച ഗാനത്തിലാണ് ആരിഫ് എംപി
എത്തുന്നത്. ചിത്രത്തിലെ മൂന്ന് രംഗങ്ങളിലാണ് രമേശ് ചെന്നിത്തല
അഭിനയിക്കുന്നത്.. അസ്കർ സൗദാനാണ് നായകൻ. ധർമ്മജൻ, നീന
കുറുപ്പ്, ഭീമൻ രഘു, ബിജുകുട്ടൻ, കോബ്രാ രാജേഷ്, അരിസ്റ്റോ സുരേഷ്,
ഫിയാസ് കരീം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |