വൈക്കം : ഇറുമ്പയം കരയിൽ കല്ലുവേലിൽ വീട്ടിൽ അനിൽ ചാക്കോയുടെ വീടിന്റെ അടുത്തുള്ള ഷെഡിൽ നിന്ന് 35 ലിറ്റർ വാറ്റ് ചാരായവും, 01.415 കി.ഗ്രാം കഞ്ചാവും, 6 പാക്കറ്റ് ഹാൻസും വാറ്റുപകരണവും എക്സൈസ് കണ്ടെടുത്തു. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മജു.ടി.എമ്മിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒളിവിലുള്ള അനിൽ ചാക്കോയ്ക്കായി അന്വേഷണം ഊർജിതമാക്കി. വില്പനക്കായി 35 ചെറിയ പായ്ക്കറ്റുകളിലായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടത്. വിപണിയിൽ ഒന്നര ലക്ഷം രൂപ ഇതിന് വിലവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |