SignIn
Kerala Kaumudi Online
Thursday, 25 April 2024 11.14 AM IST

18000 കുട്ടികൾക്ക് പഠനസൗകര്യം സി.എസ് .എം .എൽ

csml

കൊച്ചി: കേന്ദ്ര സ്മാർട്ട് സിറ്റി പദ്ധതിയുടെ കീഴിൽ വരുന്ന പ്രദേശങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കി കൊച്ചി സ്മാർട്ട് സിറ്റി മിഷൻ (സി.എസ്.എം.എൽ). സർക്കാർ സ്കൂളുകളിലും സർക്കാർ എയ്ഡഡ് സ്കൂളുകളിലും അടിസ്ഥാനസൗകര്യ വികസനം ഒരുക്കുകയാണ് ലക്ഷ്യം. ജില്ല വിദ്യാഭ്യാസ വകുപ്പുമായി ചേർന്നാണ് പടവുകൾ എന്ന പദ്ധതി നടപ്പിലാക്കുന്നത്. പശ്ചിമകൊച്ചിയിലെ ഒന്നു മുതൽ അഞ്ചു വരെയും 66,67,68 ഡിവിഷനുകളിലെ തിരഞ്ഞെടുക്കപ്പെട്ട 33 സ്കൂളുകളിലെയും 18000 വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. നാലു സ്കൂളുകളിൽ ഡിജിറ്റൽ ലൈബ്രറി, മൂന്നിടത്ത് ഷീ ജിം, ഒരു സ്‌കൂളിൽ സയൻസ് പാർക്ക് , മൾട്ടി ഇൻഡോർ ഗെയിം സോൺ എന്നിവയും ഒരുക്കും. 36 ലക്ഷം രൂപയാണ് പദ്ധതിക്കായി സി.എസ്.എം.എൽ ചെലവഴിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CSML
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.