കൊച്ചി: ഭരണത്തണലിലെ സി.പി.എം, ഡി.വൈ.എഫ്.ഐ അധോലോക മാഫിയക്കെതിരെയും വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെയുള്ള പിഞ്ചു പീഢനങ്ങളിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പകൽപ്പന്തം പ്രതിഷേധം നടന്നു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി അദ്ധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് ജില്ല ചെയർമാൻ ഡോമിനിക്ക് പ്രസന്റേഷൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മുൻ ദേശീയ കോഡിനേറ്റർ ടി.ജി.സുനിൽ, സംസ്ഥാന സെക്രട്ടറിമാർ ലിന്റോ പി ആന്റു, അരുൺ കുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ സനൽ അവറാച്ചൻ, എം.എ.ഹാരിസ്, അബ്ദുൾ റഷീദ്, കെ.എ.റമീസ്, വിഷ്ണു പ്രദീപ്, പിറവം നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് രാജൻ, കിരൺ തങ്കരാജ്, നിതിൻ ബാബു, രാഹുൽ സുകുമാരൻ, ജഫർ റോഡ്രിഗസ്, റിന്റോ ജോയ്,ഔഷിൻ ഹിജു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |