SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.37 PM IST

ജീവൻരക്ഷാ മരുന്നുകൾ വീട്ടിലെത്തും, കാരുണ്യ @ ഹോം

karuniya

തിരുവല്ല: ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെ വിലക്കുറവിൽ വീട്ടിലെത്തിക്കുന്ന പദ്ധതിയുമായി കാരുണ്യാ ഫാർമസി. 50 വയസിന് മേലുള്ള വയോജനങ്ങൾക്കാണ് മരുന്നുകളും അനുബന്ധ ചികിത്സാ സാധന സാമഗ്രികളും പൊതുവിപണിയേക്കാൾ ഏറ്റവും വിലക്കുറവിൽ വീടുകളിൽ എത്തിച്ചു നൽകുന്നത്. കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്റെ പുതിയ വയോജന പദ്ധതി പ്രകാരമാണിത്. കാൻസർ, പ്രമേഹം, കരൾ, കിഡ്‌നി, ഹൃദയസംബന്ധമായ രോഗങ്ങൾ, അലർജി, ആസ്മ തുടങ്ങി എല്ലാവിധ രോഗങ്ങൾക്കുമുള്ള മരുന്നുകൾ വീടുകളിൽ ലഭ്യമാക്കും. തുടർച്ചയായി കഴിക്കേണ്ട മരുന്നുകളും ആവശ്യാനുസരണം എത്തിക്കും. കിടപ്പ് രോഗികൾക്ക് ആവശ്യമായ ബെഡുകൾ ഉൾപ്പെടെയുള്ള സാമഗ്രികളും കുറഞ്ഞ വിലയിൽ ലഭ്യമാക്കുമെന്ന് അധികൃതർ പറഞ്ഞു. കാരുണ്യയുടെ കമ്മ്യുണിറ്റി ഫാർമസികളിൽ ഈടാക്കുന്ന വിലയേക്കാൾ ഒരു ശതമാനം അധിക വിലക്കിഴിവിലാണ് മരുന്നുകൾ ലഭിക്കുക. www.khome.kmscl.kerala.gov.in ലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. കാരുണ്യ കമ്മ്യുണിറ്റി ഫാർമസികൾ മുഖേനയും പൂരിപ്പിച്ച രജിസ്‌ട്രേഷൻ ഫോറത്തിനൊപ്പം മരുന്നിന്റെ കുറിപ്പടിയും നൽകണം. സ്റ്റോക്കുള്ള മരുന്നുകൾ ഉടനെ ലഭ്യമാക്കും. മറ്റുള്ള മരുന്നുകൾ ലഭ്യമാകുന്ന മുറയ്ക്ക് കൊറിയറിലൂടെ വീടുകളിൽ എത്തിച്ച് നൽകും.

മരുന്നുകൾക്ക് വിളിക്കാം

ജില്ലയിലെ കാരുണ്യയുടെ ഫാർമസികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. തിരുവല്ല താലൂക്കാശുപത്രി - 0469 2600678, അടൂർ ജനറൽ ആശുപത്രി 04734 223349, പത്തനംതിട്ട ജനറൽ ആശുപത്രി - 0468 2986400, കോന്നി മെഡിക്കൽ കോളേജ് - 0468 2962425. ചെങ്ങന്നൂർ താലൂക്ക് ആശുപത്രി - 0479 2451860.

ഒാൺ ലൈൻ രജിസ്ട്രേഷന് www.khome.kmscl.kerala.gov.in

50 വയസിന് മേലുള്ളവർക്ക് പ്രയോജനകരം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.