പത്തനംതിട്ട: ഒരു ലക്ഷം രൂപയിൽ അധികരിക്കാത്ത വാർഷിക വരുമാനം ഉളള ബാർബർ തൊഴിലാളികൾക്ക് ബാർബർഷോപ്പ് നവീകരിക്കുന്നതിനായി ധനസഹായം അനുവദിക്കുന്നു. അപേക്ഷ ഫോറവും അനുബന്ധ രേഖകളും 31 നകം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിൽ സമർപ്പിക്കണം. തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർ അപേക്ഷകളും മുൻഗണനാ പട്ടികകളും ആഗസ്റ്റ് 15 നകം മേഖല ഡെപ്യൂട്ടി ഡയറക്ടർ, പിന്നോക്ക വിഭാഗ വികസന വകുപ്പ്, രണ്ടാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം 682 030 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0484 2429130.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |