തിരുവനന്തപുരം: ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൊലീസ് നടത്തിയ ചിത്രരചനാ മത്സരത്തിൽ കൊല്ലം വിമലഹൃദയ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണ എൽ. പ്രകാശ് ഒന്നാംസ്ഥാനം നേടി. കണ്ണൂർ തോട്ടട എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി ആദിത് രാജേഷ്, കണ്ണൂർ വാരം ഇളയാവൂർ സി.എച്ച്.എം ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി ഫിദൽ. ടി എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനം. യഥാക്രമം 10,000, 8000, 5000 രൂപയാണ് സമ്മാനത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |