SignIn
Kerala Kaumudi Online
Thursday, 25 April 2024 8.20 PM IST

പാൽ വില ഉയർത്തില്ല: മന്ത്രി ചിഞ്ചു റാണി

price-of-milk

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില ഇപ്പോൾ വർദ്ധിപ്പിക്കാനാകില്ലെന്ന് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. സർക്കാർ അക്കാര്യം ആലോചിച്ചിട്ടില്ല. ക്ഷീര കർഷകരെ സഹായിക്കാൻ പാൽ വില ലിറ്ററിന് അഞ്ചു രൂപ വരെ കൂട്ടണമെന്ന് മിൽമ എറണാകുളം മേഖല ചെയർമാൻ ജോൺ തെരുവത്ത് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

ഇന്ത്യയിൽ പാൽ സംഭരണത്തിൽ പരമാവധി വില നൽകുന്ന സംസ്ഥാനമാണ് കേരളം. അതിനാൽ പുറമേ നിന്ന് പാൽ വരാനുള്ള സാദ്ധ്യത ഏറെയാണ്. കർഷകരെ സംബന്ധിച്ചിടത്തോളം വരുമാനം വർദ്ധിപ്പിക്കാനായി തീറ്റ ചെലവ് കുറയ്ക്കാൻ വേണ്ട നടപടിയാണ് ആവശ്യം. വരുമാനം കൂട്ടാൻ പാൽ വില ഉയർത്തൽ പ്രായോഗിക സമീപനം അല്ലെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRICE OF MILK
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.