ഒരു മാസമായി ഫുട്ബാൾ ആരാധകരുടെ ചങ്കിടിപ്പേറ്റുന്ന യൂറോ കപ്പും കോപ്പ അമേരിക്കയും കലാശക്കളിയിലേക്ക് എത്തിയിരിക്കുന്നു. കോപ്പയിൽ ലാറ്റിനമേരിക്കൻ സിംഹങ്ങളായ അർജന്റീനയും ബ്രസീലും തമ്മിലുള്ള സ്വപ്നഫൈനലിനാണ് വേദി ഒരുങ്ങിയിരിക്കുന്നത്. യൂറോയിൽ മുൻ ചാമ്പ്യന്മാരായ ഇറ്റലിയും ചരിത്രത്തിലാദ്യമായി സെമി കടന്ന ഇംഗ്ളണ്ടും തമ്മിലാണ് ഫൈനൽ. ബ്രസീലിലെ വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഞായറാഴ്ച രാവിലെ 5.30നാണ് കോപ്പയിലെ കലാശക്കളി.ശനിയാഴ്ച വെളുപ്പിന് ഇന്ത്യൻ സമയം 5.30ന് ലൂസേഴ്സ് ഫൈനലിൽ കൊളംബിയയയും പെറുവും ഏറ്റുമുട്ടുന്നുണ്ട്. തിങ്കളാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 12.30നാണ് വെംബ്ളി സ്റ്റേഡിയത്തിൽ ഇംഗ്ളണ്ടും ഇറ്റലിയും തമ്മിലുള്ള യൂറോ കപ്പ് ഫൈനൽ.യൂറോയിൽ ലൂസേഴ്സ് ഫൈനലില്ല.
ബ്രസീൽ Vs അർജന്റീന
തിങ്കളാഴ്ച പുലർച്ചെ 5.30 മുതൽ
(ഇന്ത്യൻ സമയം)
മാറക്കാന സ്റ്റേഡിയം
ഇംഗ്ളണ്ട് Vs ഇറ്റലി
തിങ്കളാഴ്ച പുലർച്ചെ 12.30 മുതൽ
(ഇന്ത്യൻ സമയം)
വെംബ്ലി സ്റ്റേഡിയം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |