നിലമ്പൂർ: സംസ്ഥാന കൃഷി വികസന ഏജൻസിയുമായി സഹകരിച്ചു കൊണ്ട് നിലമ്പൂർ നഗരസഭയിലെ മുഴുവൻ വീടുകളിലും നടപ്പിലാക്കുന്ന 'മുറ്റത്തൊരു കശുമാവിൻതൈ'' പദ്ധതിക്ക് അടുത്ത ആഴ്ചയോടെ തുടക്കമാവും. നഗരസഭ കൗൺസിൽ പദ്ധതിക്ക് നേരത്തെ അംഗീകാരം നൽകിയിരുന്നു. സമഗ്രകാർഷിക വികസന നയത്തിന്റെ ഭാഗമായാണ് പദ്ധതി.ആദ്യഘട്ടത്തിൽ 3000 തൈകൾ ആണ് വിതരണം ചെയ്യുക. പിന്നീട് ഘട്ടം ഘട്ടമായി മുഴുവൻ വീടുകളിലും രണ്ട് തൈകൾ വീതം നൽകാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഒരു കാലത്ത് നിലമ്പൂരിൽ സമൃദ്ധമായിരുന്ന കശുമാവ് കൃഷി ഏറെക്കുറെ അന്യം നിന്ന അവസ്ഥയാണ്. ഈ അവസ്ഥയിൽ ഗണ്യമായ മാറ്റം വരുത്താൻ പദ്ധതി സഹായകരമാവും.
ഇത്തരത്തിൽ സമഗ്ര കശുമാവ് വികസന പദ്ധതി പൂർണ അർത്ഥത്തിൽ നടപ്പിലാക്കുന്ന കേരളത്തിലെ പ്രഥമ നഗരസഭയാണ് നിലമ്പൂരെന്ന് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ പി.എം.ബഷീർ പറഞ്ഞു. മൂന്ന് വർഷം കൊണ്ട് വിളയുന്ന ഹൈബ്രിഡ് കശുമാവിൻ തൈകളാണ് വിതരണം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |