SignIn
Kerala Kaumudi Online
Friday, 19 April 2024 8.32 AM IST

അനുരാഗ് താക്കൂർ വാർത്താ വിതരണ മന്ത്രിയായി ചുമതലയേറ്റു

anurag-takur

ന്യൂഡൽഹി: പുതിയ കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായി അനുരാഗ് താക്കൂർ ചുമതലയേ​റ്റു. മന്ത്രി എന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഏൽപ്പിച്ച ദൗത്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രാലയം സെക്രട്ടറി അമിത് ഖരേ സ്വാഗതം ചെയ്തു. വകുപ്പിലെ സഹമന്ത്രിയായി ഡോ. എൽ. മുരുകനും ഇന്നലെ ചുമതലയേറ്റു.

ഹർഷവർദ്ധന്റെ പിൻഗാമിയായി മൻസുഖ് മാണ്ഡവിയ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ആയി ചുമതലയേറ്റു. മാണ്ഡവിയയെയും സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാറിനെയും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.

നിയമന്ത്രി മന്ത്രി കിരൺ റിജിജു, വിദ്യാഭ്യാസ, സ്കിൽ ഡെവലപ്മെന്റ് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, പെട്രോളിയം മന്ത്രിയായി ഹർദീപ് സിംഗ് പുരി, ടെക്സ്റ്റൈൽ മന്ത്രിയായി പിയൂഷ് ഗോയൽ, റെയിൽവെ മന്ത്രിയായി അശ്വനി വൈഷ്ണവ് തുടങ്ങിയവരും ചുമതലയേറ്റു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ANURAG TAKUR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.