SignIn
Kerala Kaumudi Online
Friday, 19 April 2024 7.48 AM IST

ചെന്നൈയിൽ നാലാം ഷോറൂം തുറന്ന് മലബാർ ഗോൾഡ്

malabar-gold

കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ആഗോള വികസന പദ്ധതികളുടെ ഭാഗമായി തമിഴ്‌നാട്ടിലെ 17-ാമത്തെ ഷോറൂം ചെന്നൈയിൽ എക്‌സ്‌പ്രസ് അവന്യു മാളിൽ തുറന്നു. ചെന്നൈയിൽ മലബാർ ഗോൾഡിന്റെ നാലാം ഷോറൂമാണിത്. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് വിർച്വൽ പ്ളാറ്റ്‌ഫോമിൽ ഉദ്ഘാടനം ചെയ്‌തു.

മലബാർ ഗ്രൂപ്പ് കോ-ചെയർമാൻ ഡോ.പി.എ. ഇബ്രാഹിം ഹാജി, വൈസ് ചെയർമാൻ കെ.പി. അബ്‌ദുൽ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഒ. അഷർ, ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഷംലാൽ അഹമ്മദ്, എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരായ സി. മായിൻകുട്ടി, കെ.പി. വീരാൻകുട്ടി, റീട്ടെയിൽ ഓപ്പറേഷൻസ് ഹെഡ് പി.കെ. സിറാജ്, റീജിയണൽ ഹെഡ് കെ.ബി. യാസിർ തുടങ്ങിയവർ സംബന്ധിച്ചു.

ഗുണനിലവാരം ഉറപ്പാക്കിയ വൈവിദ്ധ്യങ്ങളായ ആഭരണങ്ങളുടെ വലിയ ശേഖരമാണ് 2,200 ചതുരശ്ര അടി വിസ്തീർണമുള്ള ഷോറൂമിൽ അണിനിരത്തിയിട്ടുള്ളതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. മികച്ച വില്പനാന്തര സേവനവും നൽകുന്നു. ഏറ്റവും പുതിയ ഡിസൈനുകളിലുള്ള ബ്രൈഡൽ, പാർട്ടിവെയർ, ദൈനംദിനോപയോഗ ആഭരണങ്ങൾ, ഏത് പ്രായക്കാർക്കും ഏതവരത്തിലും ഉപയോഗിക്കാവുന്നതും വിവിധ സംസ്‌കാരങ്ങൾക്ക് ഇണങ്ങിയതുമായ ആഭരണങ്ങൾ എന്നിവയും സവിശേഷതയാണ്.

ലോകത്തെ ഏറ്റവും വലുതും മികവുറ്റതുമായ ജുവലറി ബ്രാൻഡാവുകയെന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്‌ത ആഗോള വികസന പദ്ധതിയുടെ ഭാഗമായി ഓരോ ആഴ്‌ചയിലും ഒന്നുവീതം പുതിയ ഷോറൂം തുറക്കാനുള്ള നടപടികളാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് സ്വീകരിച്ചിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MALABAR GOLD, GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.