SignIn
Kerala Kaumudi Online
Friday, 19 April 2024 3.12 PM IST

കൊവിഡ് മരണങ്ങൾ ആയിരത്തിലേക്ക്

gg

കൊല്ലം: ജില്ലയിൽ ഔദ്യോഗിക കണക്കനുസരിച്ച് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരത്തോടടുക്കുന്നു. ഇന്നലെ വരെയുള്ള കണക്കുപ്രകാരം 991 പേരാണ് കൊവിഡിന് ഇരയായി മരിച്ചത്. ജൂൺ പകുതി മുതലാണ് പ്രതിദിന മരണനിരക്ക് ജില്ലയിൽ കുത്തനെ ഉയർന്നത്. ജൂൺ 15ന് ശേഷം 305 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പല കൊവിഡ് മരണങ്ങളും മറച്ചുവയ്ക്കപ്പെടുകയാണെന്ന വിമർശനം ശക്തമായതോടെയാണ് ജില്ലയിൽ ഓരോ ദിവസവും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടുന്ന കൊവിഡ് മരണസംഖ്യയിൽ വർദ്ധനവുണ്ടായത്. അതിന് മുൻപ് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ജില്ലയിലെ വിവിധ ആശുപത്രികളിലെ കണക്കും ഔദ്യോഗിക കണക്കും തമ്മിൽ വലിയ വ്യത്യാസം പ്രകടമായിരുന്നു.

2 ലക്ഷം കടന്ന് കൊവിഡ് ബാധിതർ

ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 240107ആയി. എന്നാൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ ജില്ല പിന്നിൽ നിൽക്കുന്നുവെന്നത് വലിയ ആശ്വാസമാണ്. എല്ലാവരും കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

ആകെ കൊവിഡ് ബാധിച്ചത്: 240107

രോഗമുക്തർ: 234938

മരണം: 991

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, COVID19
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.