SignIn
Kerala Kaumudi Online
Friday, 26 April 2024 12.23 AM IST

കെ.എസ്.ആർ.ടി.സി: ബംഗളൂരു സർവീസുകൾ ഞായറാഴ്ച മുതൽ

ks

തിരുവനന്തപുരം: സംസ്ഥാനത്തു നിന്ന് ബംഗളൂരുവിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ ഞായറാഴ്ച മുതൽ ആരംഭിക്കും. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങിൽ നിന്നുമാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. തിരുവനന്തപുരത്ത് നിന്നുള്ള സർവീസുകൾ ഞായറാഴ്ച വൈകിട്ട് മുതലും കണ്ണൂർ, കോഴിക്കോട് നിന്നുള്ളവ തിങ്കളാഴ്ച മുതലും തുടങ്ങും.

അന്തർ സംസ്ഥാന ഗതാഗതത്തിന് തമിഴ്നാട് അനുമതി നൽകാത്ത സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ വഴിയുള്ള സർവീസുകളാണ് കെ.എസ്.ആർ.ടി.സി നടത്തുക. യാത്രക്കാർ 72 മണിക്കൂർ മുൻപുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ, ഒരു ഡോസ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ കരുതണം. അധിക സർവീസുകൾ വേണ്ടി വന്നാൽ നടത്തും. ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും റിസർവ് ചെയ്യാം. സമയ വിവരവും ഇതിലൂടെ അറിയാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.