SignIn
Kerala Kaumudi Online
Friday, 19 April 2024 6.24 AM IST

വാർഡിനെ ആപ്പിലാക്കി മെമ്പർ

ward
വാർഡ് മെമ്പർ ഇബ്രാഹിം മാസ്റ്റർ ആപ്പ്ളിക്കേഷൻ പരിചയപ്പെടുത്തുന്നു


അരീക്കോട് : കാവനൂർ പഞ്ചായത്ത് ചെങ്ങര മേലേമുക്ക് വാർഡിന്റെ വിവരങ്ങളെല്ലാം ഇനി വിരൽത്തുമ്പിൽ. വാർഡംഗം പി. പി ഇബ്രാഹിമാണ് പൊതുജനങ്ങളുമായുള്ള ബന്ധം സുഗമമാക്കാൻ പ്രത്യേക മൊബൈൽ ആപ്പ് ഒരുക്കിയത്. വാർഡിലുള്ള വീടുകൾ, അംഗങ്ങളുടെ പേര്, വിദ്യാഭ്യാസയോഗ്യത തുടങ്ങിയ എല്ലാ വിവരങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാർഡിലെ ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി, ചികിത്സാ വിവരങ്ങൾ എന്നിവയ്‌ക്കൊപ്പം കൊവിഡ് ബാധിതരുടെ വിവരങ്ങളും പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. വാക്സിൻ വിതരണത്തിനുള്ള മോണിറ്ററിംഗ് സംവിധാനം ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒറ്റ ക്ലിക്ക് കൊണ്ട് ലഭ്യമാകും. വാർഡുതല കമ്മിറ്റികൾ, അയൽക്കൂട്ടങ്ങൾ,​ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ വിവരങ്ങളും ലഭ്യമാണ്.ഓരോരുത്തർക്കും ലഭിക്കുന്ന ആനുകൂല്യങ്ങൾ രേഖപ്പെടുത്താനും അർഹരായ ആളുകളെ മാനദണ്ഡങ്ങൾനുസരിച്ച് വേഗത്തിൽ കണ്ടെത്താനും സാധിക്കുമെന്ന് ഇബ്രാഹിം പറഞ്ഞു. ആപ്പിൽ നിന്ന് വാർഡിലുള്ളവർക്ക് ഫോൺ ചെയ്യുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്യാം. ആപ്പ് പ്രവർത്തനസജ്ജമായതോടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവ വേഗത്തിലാണ് നീങ്ങുന്നത്. പെൻഷൻ വാങ്ങുന്നവരുടെ വിവരങ്ങളും അർഹതയുള്ളവരെ കണ്ടെത്തുന്നതിനുള്ള സംവിധാനവും ആപ്പിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOBILE APP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.