SignIn
Kerala Kaumudi Online
Friday, 19 April 2024 3.41 PM IST

ആഗസ്റ്റ് മുതൽവാക്സിൻ എടുത്തവർക്ക് മാത്രം ഓഫീസുകളിൽ പ്രവേശനം : യു.എ.ഇ

ggg

ദുബായ്: രാജ്യത്തെ വിവിധ സർക്കാർ ഓഫീസുകളിൽ ആഗസ്റ്റ് 1 മുതൽ വാക്സിൻ എടുത്തവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് യു.എ.ഇ

വിവിധ മന്ത്രാലയങ്ങൾ, ഫെഡറൽ ഡിപ്പാർട്ട്‌മെന്റുകൾ, കസ്റ്റമർ സർവീസ് കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ള പ്രവേശനങ്ങൾക്കും ഈ നിബന്ധന ബാധകമായിരിക്കും. രാജ്യത്ത് ഇതുവരെ അംഗീകരിച്ച 5 വാക്സിനുകളിൽ നിന്ന് ഏതെങ്കിലും സ്വീകരിച്ചാൽ മതിയാകും. അല്ലെങ്കില്‍ പിസിആര്‍ പരിശോധനയിലെ 48 മണിക്കൂറിനകം ലഭിച്ച നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കണം. അതേ സമയം ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിൻ എടുക്കുന്നതിൽ നിന്ന് ആരോഗ്യ മന്ത്രാലയം ഇളവ് നൽകിയവർക്കും 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഈ നിബന്ധന ബാധകമല്ലെന്ന് അധികൃതർ അറിയിച്ചു. മൊഡേണ, സിനോഫാം, ഫൈസർ, അസ്ട്രാസെനെക, സ്പുട്നിക് വി എന്നീ വാക്സിനുകളാണ് യു.എ.ഇ യിൽ നൽകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.