നാഗർകോവിൽ: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1000 ലിറ്റർ മണ്ണെണ്ണ റവന്യൂ ഉദ്യോഗസ്ഥർ പിടികൂടി. ഇന്ന് രാവിലെ 6 മണിക്കായിരുന്നു സംഭവം. വിളവൻങ്കോട് തഹസിൽദാർ വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ മാർത്താണ്ഡത്ത് നടത്തിയ വാഹന പരിശോധനയിലാണ് മണ്ണെണ്ണ പിടികൂടിയത്. സ്വകാര്യ വാഹനത്തിലാണ് കടത്താൻ ശ്രമിച്ചത്. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പിടികൂടിയ കാറും മണ്ണെണ്ണയും വിളവങ്കോട് താലൂക്ക് ഓഫീസിൽ എത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |