SignIn
Kerala Kaumudi Online
Saturday, 20 April 2024 8.25 AM IST

പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് ഭാരതീയ വ്യാപാരി വ്യവസായി സംഘം

business

തൃശൂർ: പ്രതിസന്ധി നേരിടുന്ന മൊത്തചില്ലറ വ്യാപാര ലോകത്തിന് തുണയായി ഭാരതീയ വ്യാപാരി വ്യവസായി സംഘം മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ നടപ്പിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയും വാണിജ്യസാമ്പത്തിക മന്ത്രാലയത്തിന് അനുമോദനവും സംഘം സംസ്ഥാന സമിതി യോഗം അറിയിച്ചു.

റീട്ടെയിൽ ഹോൾസെയിൽ വ്യവസായമേഖലയെ എം.എസ്.എം.ഇ വിഭാഗത്തിന് കീഴിൽ ആനുകൂല്യങ്ങൾ നൽകി ഉൾപ്പെടുത്തണമെന്ന ആവശ്യം കേന്ദ്രമന്ത്രി നിർമ്മല സീതാരാമന് രേഖാമൂലം നൽകിയിരുന്നു. കേന്ദ്രസർക്കാർ പദ്ധതിയായ ജനൗഷധിയുടെ ജനകീയവൽക്കരണവും വിപുലീകരണവും ചർച്ചയായി. സംസ്ഥാന പ്രസിഡന്റ് വി. സദാശിവൻ അദ്ധ്യക്ഷനായി. ഓർഗനൈസിംഗ് സെക്രട്ടറി വി. രവികുമാർ, ജനറൽ സെക്രട്ടറി ജി.എസ്. മണി, സംസ്ഥാന ട്രഷറർ കെ.ബി. ഹരികുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് ജി. വെങ്കിട്ടരാമൻ, സംസ്ഥാന വക്താക്കളായ സോംദേവ് രാജൻ, എസ്. വേണുഗോപാൽ, സംസ്ഥാന സെക്രട്ടറി ജി. ആശ തുടങ്ങിയവർ സംസാരിച്ചു. 14 ജില്ലയിൽനിന്നുള്ള ജില്ലാ ഭാരവാഹികൾ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.