തിരുവനന്തപുരം: പെട്രോൾ വില ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ അനുവദിക്കാത്തത് ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പാണെന്ന് ബി.ജെ.പി സംസ്ഥാന ട്രഷറർ ജെ.ആർ. പദ്മകുമാർ പറഞ്ഞു. പെട്രോൾ വില ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെടണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രിക്ക് കത്തയ്ക്കൽ പരിപാടി ജി.പി.ഒയ്ക്ക് മുമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി പ്രവർത്തകർ പോസ്റ്റുകാർഡുകൾ എഴുതി ധനമന്ത്രിയുടെ വിലാസത്തിൽ അയച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ. സജിത്, ജനറൽ സെക്രട്ടറിമാരായ പാപ്പനംകോട് നന്ദു, കരമന പ്രവീൺ, സെക്രട്ടറി കിരൺ, ട്രഷറർ ചൂണ്ടിക്കൽ ഹരി, വനിതാ കോ ഓർഡിനേറ്റർ കവിത സുഭാഷ്, മറ്റ് മണ്ഡലം ജില്ലാഭാരവാഹികൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |