SignIn
Kerala Kaumudi Online
Thursday, 25 April 2024 2.05 PM IST

സംസ്ഥാനത്ത് അതിതീവ്ര മഴ വരുന്നു; രണ്ട് ജില്ലകളിൽ ഞായറാഴ്‌ച റെഡ് അല‌ർട്ട്, നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

monsoon

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷം ശക്തമായേക്കുമെന്ന് സൂചനകൾ. നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഞായറാഴ്‌ച രണ്ട് ജില്ലകളിൽ റെഡ് അല‌‌‌ർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടൽക്ഷോഭത്തിനും 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാദ്ധ്യതയുള‌ളതിനാൽ ഇന്ന് മുതൽ തിങ്കളാഴ്‌ചവരെ മീൻപിടിത്തത്തിന് കേരളതീരത്ത് നിന്നും കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

കാസർകോട്, കണ്ണൂ‌ർ ജില്ലകളിലാണ് ഞായറാഴ്‌ച റെഡ് അല‌ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ അതിതീവ്ര മഴയുണ്ടാകും. അതേസമയം നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂ‌ർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇവിടങ്ങളിൽ ശക്തമായ മഴയുണ്ടാകാം. ഞായറാഴ്‌ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

ശനിയാഴ്‌ച കാസ‌ർകോട്, വയനാട്,തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഞായറാഴ്‌ച പാലക്കാട്, തൃശൂ‌ർ, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അല‌ർട്ടാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MONSOON, ALERT, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.