SignIn
Kerala Kaumudi Online
Friday, 19 April 2024 6.42 AM IST

മോണിക്കയുടെ ട്രെയിലർ ദുൽഖർ സൽമാൻ ഇന്ന് റിലീസ് ചെയ്യും

monica

അപ്പാനി ശരത് സംവിധായകനാകുന്നു. മോണിക്ക എന്ന യൂട്യൂബ് വെബ് സീരീസിന്റെ ട്രെയിലർ ഇന്ന് വൈകിട്ട് ദുൽഖർ സൽമാൻ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ റിലീസ് ചെയ്യും.

കൊവിഡ് കാലത്ത് നിലനില്പിന്റെ ഭാഗമായാണ് താൻ സംവിധായകക്കുപ്പായമണിയുന്നതെന്ന് അപ്പാനി ശരത് പറയുന്നു.

അപ്പാനി ശരത്തിനൊപ്പം ഭാര്യ രേഷ്‌മയാണ് ഈ വെബ് സീരീസിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കാക്കനാട്ടുള്ള അപ്പാനി ശരത്തിന്റെ വീടായിരുന്നു ലൊക്കേഷൻ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചിത്രീകരണം.

സ്ളാപ്പ്‌സ്‌റ്റിക് കോമഡി വിഭാഗത്തിലുള്ള വെബ് സീരീസായ മോണിക്കയുടെ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികളുടെ തിരക്കിലാണ് ശരത് ഇപ്പോൾ.

ശരത്തിന്റെ കഥയ്ക്ക് മനു എസ്. പ്ളാവിള തിരക്കഥയും സംഭാഷണവുമെഴുതുന്നു. ഛായാഗ്രഹണം: സിബി ജോസഫ് വിൽസൺ പാറമേൽ, ജയപ്രകാശ്. എഡിറ്റിംഗ്: സി.ഐ : ഫ്രാൻസിസ് ലൂയീസ്, മലയാളം ഗാനങ്ങൾ : ശരത്, ഇംഗ്ളീഷ് ഗാനങ്ങൾ: ദിവ്യ വിഷ്ണു, സംഗീതം: അനുരാജ്.

കാനഡയിലെ കാൻലൂപ്പ് കമ്പനിയുമായി ചേർന്ന് വിഷ്ണുവാണ് മോണിക്ക നിർമ്മിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: APPANI SARATH
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.