ബോളിവുഡ് ആരാധകരുടെ ഇഷ്ടപെട്ട ദമ്പതിമാരാണ് നടി സോനം കപൂറും ഭർത്താവ് ആനന്ദ് അഹൂജയും. ബിസിനസുകാരനായ ആനന്ദ് ലണ്ടനിലാണ് സ്ഥിരതാമസം. സോനം കപൂർ തന്റെ ഭർത്താവിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നു. തന്റെ ചിന്തകളോട് സമാനമായ ചിന്തകളുള്ള ,വിശാലമായ വീക്ഷണമുള്ള ഒരാളെയാണ് താൻ ഭർത്താവായി കണ്ടെത്തിയെതെന്നതിൽ സന്തോഷവതിയാണെന്ന് നടി പറയുന്നു. സിനിമയ്ക്ക് അകത്തു നിന്നുള്ള ഒരാളെ തനിക്ക് പങ്കാളിയായി സങ്കൽപ്പിക്കാൻ പോലുമാകില്ലെന്ന് സോനം പറഞ്ഞു.സിനിമയിൽ നിന്ന് ഒരാളെ കണ്ടെത്താൻ കഴിയാഞ്ഞത് ഈ നിമിഷത്തിൽ ഭാഗ്യമായി കാണുന്നുവെന്നും നടി കൂട്ടിച്ചേർത്തു. 2018 മെയ് 8നാണ് സോനവും ആനന്ദും വിവാഹിതരായത്. മുംബൈയിൽ സോനത്തിന്റെ വസതിയിൽ വച്ച് പഞ്ചാബി ആചാരപ്രകാരമായിരുന്നു വിവാഹചടങ്ങുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |