SignIn
Kerala Kaumudi Online
Friday, 19 April 2024 3.02 PM IST

പാർവതി തിരുവോത്ത് ,പ്രയാഗ മാർട്ടിൻ ,രമ്യ നമ്പീശൻ ..,​.,​ നവരസയിൽ മലയാളി സാന്നിദ്ധ്യം ശക്തം 

navarasa

ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം...മനുഷ്യന്റെ ഇമോഷനുകളിലൂടെ സഞ്ചരിക്കാൻ ഒരുങ്ങുകയാണ് ഒമ്പത് പ്രമുഖ സംവിധായകർ ഒരുക്കിയ ഒമ്പത് കഥകൾ പറയുന്ന നവരസ.കൊവിഡ് കാലത്ത് ഒ ടി ടി റിലീസിന് വേണ്ടി തമിഴ് മേഖല ഇതിനു മുൻപും ആന്തോളജി ചിത്രങ്ങൾ ഒരുക്കിയിരുന്നെങ്കിലും ഇത്തരത്തിൽ ഒമ്പത് രസങ്ങൾ മിന്നി മറയുന്ന കഥ ഇതാദ്യമായാണ് ഒരുക്കുന്നത്. പ്രമുഖ സംവിധായകരായ പ്രിയദർശൻ, ഗൗതം മേനോൻ , അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാർ , സർജുൻ, രതിന്ദ്രൻ പ്രസാദ്, കാർത്തിക് സുബ്ബരാജ്, വസന്ത് തുടങ്ങിയ സംവിധായകർ കൂടിച്ചേരുന്ന നവരസ ആഗസ്റ്റ് 6ന് നെറ്റ് ഫ്‌ളിക്‌സിൽ റിലീസിനെത്തും.

സംവിധായകൻ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിർമാണത്തിൽ ഒരുങ്ങുന്ന ഈ ആന്തോളജി ചിത്രത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം സിനിമ മേഖലയിൽ കൊവിഡ് പ്രതിസന്ധിയിൽപ്പെട്ട സിനിമാ പ്രവർത്തകർക്ക് ഫെപ്‌സി മുഖേന നൽകാനാണ് തീരുമാനം. തമിഴ് ചലച്ചിത്രമേഖലയെ സഹായിക്കാനും പിന്തുണയ്ക്കാനുമുള്ള ശക്തമായ പ്രേരണയിൽ നിന്നാണ് നവരസ എന്ന ആശയം ജനിച്ചതെന്ന് മണിരത്‌നവും ജയന്ദ്ര പഞ്ചപകേശനും പറഞ്ഞു.നവരസയോടൊപ്പം ഓരോ താരങ്ങളും സംവിധായകരും ടെക്‌നിഷ്യന്മാരും നിന്നു. എല്ലാവരുടെയും കൂട്ടായ പ്രവർത്തനം കൊണ്ടാണ് നവരസ നിർമ്മിക്കാൻ സാധിച്ചതെന്നും പകർച്ചവ്യാധിയെ മറികടക്കാൻ ഈ ചിത്രത്തിൽ നിന്നുള്ള വരുമാനം തങ്ങളുടെ 12000 സഹപ്രവർത്തകരെ പിന്തുണയ്ക്കുമെന്നും കൂട്ടിച്ചേർത്തു.


ഈ വലിയ കൂട്ടായ്മയിൽ മലയാളത്തിന്റെ യുവനടിമാരായ പാർവതി തിരുവോത്ത് ,പ്രയാഗ മാർട്ടിൻ , രമ്യ നമ്പീശൻ തുടങ്ങിയവരും അഭിനയിക്കുന്നു. നവരസങ്ങളിലെ പ്രണയത്തെ ആസ്പദമാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം 'ഗിത്താർ കമ്പി മേലെ നിന്ദ്രു'വിൽ നായികയായി പ്രയാഗ മാർട്ടിനാണ് എത്തുന്നത്. ഹാസ്യം പ്രമേയമാക്കി ഒരുക്കുന്ന 'സമ്മർ ഓഫ് 92' എന്ന പ്രിയദർശൻ ചിത്രത്തിൽ രമ്യ നമ്പീശൻ നായികയായി എത്തുമ്പോൾ നെടുമുടി വേണുവും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഭയാനകം നിഴലിക്കുന്ന 'ഇൻമയ്' എന്ന ചിത്രത്തിൽ സിദ്ധാർത്ഥിനൊപ്പം പാർവതി തിരുവോത്ത് എത്തും. രതിന്ദ്രൻ പ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വീരം പ്രമേയമാക്കി സർജുൻ സംവിധാനം ചെയ്യുന്ന 'തുനിന്ദ പിൻ',രൗദ്രത്തെ അടിസ്ഥാനമാക്കി അരവിന്ദ് സ്വാമിയുടെ 'രൗതിരം', കരുണം ആസ്പദമാക്കി ബിജോയ് നമ്പ്യാരുടെ 'എതിരി'. എതിരിയിൽ വിജയ് സേതുപതിയും പ്രകാശ് രാജും പ്രധാന വേഷങ്ങളിൽ എത്തും. അത്ഭുതത്തെ പ്രതിഫലിപ്പിക്കുന്ന 'പ്രോജക്റ്റ് അഗ്നി' ,ശാന്തം -കാർത്തിക് സുബ്ബരാജിന്റെ സമാധാനം. ബീഭത്സം -വസന്ത് സംവിധാനം ചെയ്യുന്ന 'പായസം' തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.

എ.ആർ റഹ്‌മാന്‍, ജിബ്രാൻ , ഇമൻ , അരുൽ ദേവ്, കാർത്തിക്, ഗോവിന്ദ് വസന്ത, രോൺതൻ യോഹൻ , ജസ്റ്റിൻ പ്രഭാകരൻ എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. സന്തോഷ് ശിവൻ ,ബാലസുബ്രഹ്മണ്യം , മനോജ് പരമഹംസ , അഭിനന്ദൻ രാമാനുജൻ, ശ്രേയസ് കൃഷ്ണ, ഹർഷവീർ ഒബ്രൈ, സുജിത് സാരംഗ്, വി .ബാബു, വിരാജ് സിംഗ് തുടങ്ങിയവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NAVARASA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.