SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.35 PM IST

346 സിനിമാപ്പേരുകളിൽ ഒളിച്ചിരിപ്പുണ്ട് മലയാളത്തിന്റെ നടനവിസ്മയം

lal

തലശ്ശേരി: മലയാളനടന വിസ്മയമായ ഭരത് മോഹൻലാലിനെ അദ്ദേഹം തന്നെ അഭിനയിച്ച 346 സിനിമാപ്പേരുകൾ കൊണ്ട് വരച്ച് അദ്ദേഹത്തിന്റെ കടുത്ത ആരാധകൻ കൂടിയായ യുവചിത്രകാരന്റെ വിസ്മയപ്രകടനം. അപൂർവപ്രകടനത്തോടെ ഇന്ത്യാബുക്ക് ഓഫ് റെക്കാർഡ്സിലും ഇടം നേടിയിരിക്കുകയാണ് ഈ യുവപ്രതിഭ.
മാഹി പന്തക്കൽ സ്വദേശിയായ സ്മിജിത്ത് മോഹനാണ് ആരെയും അതിശയിപ്പിക്കുന്ന ടൈപ്പോ ഗ്രാഫിക് പോട്രൈറ്റ്‌ സംവിധാനത്തിൽ മോഹൻലാൽ ചിത്രം ലോക്ക് ഡൗൺ കാലത്ത് ആറു ദിവസമെടുത്ത് പൂർത്തിയാക്കിയത്. 24X 20 സൈസിൽ ബഹുവർണ്ണങ്ങളിലാണ് താര രാജാവിന്റെ ചിത്രം വരച്ചത്. അസാധാരണമായ രേഖാക്ഷര പ്രയോഗവും വർണ്ണവിതാനവും ചിത്രത്തെ ആകർഷകമാക്കുന്നു.
മാഹി മലയാള കലാഗ്രാമം, തലശ്ശേരി കേരള സ്‌കൂൾ ഓഫ് ആർട്സ് എന്നിവിടങ്ങളിൽ നിന്നുമാണ് ചിത്രകല അഭ്യസിച്ചത്. ആനിമേഷനും, ഫിലിം മേക്കിംഗും സ്മിജിത്തിന് വഴങ്ങും. സ്മിജിത്ത് അടുത്തിടെ സംവിധാനം ചെയ്ത ശബ്ദമോ, മുഖങ്ങളോ ഇല്ലാതെ കൈകാലുകൾ കൊണ്ട് കഥ പറഞ്ഞ 'ദ റിയൽ ഹീറോ' സിനിമ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തത് മോഹൻ ലാലായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, LAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.