കോട്ടയം: ജില്ലാ ആസുത്രണ സമിതി തിരഞ്ഞെടുപ്പിൽ 12 ൽ 10 സീറ്റും എൽ.ഡി.എഫിന് . കൗൺസിലർമാരിൽ നിന്നുള്ള രണ്ട് സീറ്റും എൽ. ഡി.എഫിനാണ്. കേരളാ കോൺഗ്രസ് (എം) 3 സീറ്റു നേടി. അനുപമ പി.ആർ, പി.എൻ ഗിരീഷ്കുമാർ, മഞ്ചു സുജിത്ത്, കൃഷ്ണകുമാരി രാജേഷ്, ഇ.എസ് ബിജു എന്നിവര്‍ സി.പി.എമ്മിൽനിന്നും ജെസി സാജൻ, രാജേഷ് വാളിപ്ലാക്കൽ, പി.എം മാത്യു എന്നിവർ കേരളാ കോൺഗ്രസിൽ (എം) നിന്നും സുഭേഷ് സുധാകരൻ, ഹേമലത പ്രേം സാധർ എന്നിവർ സി.പി.ഐയിൽ നിന്നും അംഗങ്ങളായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |