കൊച്ചി: ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തിൽ കോൺഗ്രസ് (ഐ) ന്യൂനപക്ഷ വിഭാഗം ജില്ലാ കമ്മിറ്റി മറൈൻഡ്രൈവിൽ നടത്തിയ പ്രതിഷേധ ജ്വാല ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോട്ട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയർമാൻ കെ.കെ.കൊച്ചുമുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ലാൽബെർട്ട് ചെട്ടിയാംകുടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കോഓർഡിനേറ്റർ എൻ.എം. അമീർ, അഖിലേന്ത്യ വൈസ് ചെയർമാൻ ഇക്ബാൽ വലിയവീട്ടിൽ, കെ.പി.സി.സി വക്താവ് അജയ് തറയിൽ, ഡി.സി.സി ഭാരവാഹികളായ മുഹമ്മദ് ഷിയാസ്, സേവ്യർ തായങ്കരി, ജോസഫ് ആന്റണി, ന്യൂനപക്ഷ വിഭാഗം സംസ്ഥാന ഭാരവാഹികളായ കെ.എം.ഹാരിസ്, റഷീദ് കാച്ചാംകുഴി, പി.എ. ഡീൻസ്, എ.എസ്. ജോൺ, ജില്ലാ ഭാരവാഹികളായ അജിത് പീറ്റർ, ജോഷി പറോക്കാരൻ, റെഡ്ജൻ റിബെല്ലോ, എ.എം. ഷാജഹാൻ, തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |