SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.44 AM IST

വിട്ടോളൂ ദുബായ്ക്ക്, ലോകത്തിലെ ആഴമേറിയ നീന്തൽ കുളത്തിൽ മുങ്ങിത്തുടിക്കാം

pearl-diving-pool

ദുബായ്: ലോകത്തിലെ ഏറ്റവും ആഴമേറിയ നീന്തല്‍ക്കുളത്തിൽ മുങ്ങി രസിക്കാൻ ദുബായിലേക്ക് പോയാൽ മതി. ലോകത്തിലെ മറ്റേതൊരു ഡൈവിംഗ് പൂളിനെക്കാളും പതിനഞ്ച് മീറ്ററോളം ആഴവും നാല് മടങ്ങിലേറെ വലിപ്പവുമുള്ള പേൾ ഡൈവിംഗ് പൂൾ ലോകത്തിലെ ഏറ്റവും ആഴമേറിയ നീന്തൽക്കുളമെന്ന ഗിന്നസ് വേൾഡ് റെക്കോഡ്‌സിന്റെ അംഗീകാരം ജൂൺ 27 ന് ലഭിച്ചു.

ദുബായ് കിരീടാവകാശിയായ ഷേഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് ഏകദേശം 5,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ പൂൾ നിർമ്മിച്ചത്. പരിശീലനത്തിനും, വിനോദത്തിനും വിദ്യാഭ്യാസത്തിനുമുള്ള സൗകര്യങ്ങളോട് കൂടിയാണ് ഈ ഇൻഡോർ സ്‌കൂബ ഡൈവിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് പ്രസ്താവനയിൽ ഗിന്നസ് വ്യക്തമാക്കി.

60 മീറ്റർ (196 അടി) ആഴത്തിലേക്കുള്ള ഡീപ് ഡൈവിൽ മരങ്ങളും ഗ്രന്ഥശാലകളും ബില്യാഡ്‌സ്, കാരംസ് തുടങ്ങി പലവിധ ഇൻഡോർ ഗെയിമുകളും കുളിമുറികളും തുടങ്ങി നിരവധി സൗകര്യങ്ങൾ ആഴത്തിൽ ഒരുക്കിയിരിട്ടുണ്ട്.

14 ദശലക്ഷം ലിറ്റർ ശുദ്ധജലമാണ് നീന്തൽക്കുളത്തിൽ നിറച്ചിരിക്കുന്നത്. ഒളിംപിക് നീന്തൽക്കുളങ്ങളിലെ ജലത്തിന്റെ ആറ് മടങ്ങോളം വരുമിത്. വെള്ളത്തിന്റെ താപനില 30 ഡിഗ്രി സെൽഷ്യസായി ക്രമീകരിച്ചിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ പൊതുജനങ്ങൾക്കായി നീന്തൽക്കുളം തുറന്നു നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, PEARL DIVING POOL
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.