Kerala Kaumudi Online
Monday, 27 May 2019 5.30 PM IST

ഇവിടെ ഇതൊന്നും പറ്റില്ല: പരസ്യമായി വിവാഹാഭ്യർത്ഥന നടത്തിയ​ കമിതാക്കളെ കാത്തിരുന്നത് ജയിൽ

iran

ടെ​ഹ്റാ​ൻ​:​ ​പൊ​തു​ ​സ്ഥ​ല​ത്ത് ​പ​ര​സ്യ​മാ​യി​ ​വി​വാ​ഹാ​ഭ്യ​ർ​ത്ഥ​ന​ ​ന​ട​ത്തി​യ​ ​ക​മി​താ​ക്ക​ൾ​ ​അ​ക​ത്താ​യി.​ ​ഇ​റാ​നി​യ​ൻ​ ​ന​ഗ​ര​മാ​യ​ ​അ​റാ​ഖി​യി​ലാ​ണ് ​സം​ഭ​വം.​ ​രാ​ജ്യ​ത്തെ​ ​ആ​ചാ​ര​ങ്ങ​ൾ​ക്കും​ ​നി​യ​മ​ങ്ങ​ൾ​ക്കും​ ​വി​രു​ദ്ധ​മാ​യി​ ​പ്ര​വ​ർ​ത്തി​ച്ചു​ ​എ​ന്ന​താ​ണ് ​കു​റ്റം.​ ​വി​വാ​ഹാ​ഭ്യ​ർ​ത്ഥ​ന​യു​ടെ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​വൈ​റ​ലാ​യ​തോ​ടെ​യാ​ണ് ​പൊ​ലീ​സ് ​ന​ട​പ​ടി​യെ​ടു​ത്ത​ത്.​ ​ക​മി​താ​ക്ക​ളെ​ ​പി​ന്നീ​ട് ​ജാ​മ്യ​ത്തി​ൽ​ ​വി​ട്ടു.


അ​റാ​ഖി​ലെ​ ​മാ​ളി​ൽ​ ​വ​ച്ചാ​ണ് ​യു​വാ​വ് ​വി​വാ​ഹാ​ഭ്യ​ർ​ത്ഥ​ന​ ​ന​ട​ത്തി​യ​ത്.​ ​ഇ​തി​ന്റെ​ ​വീ​ഡി​യോ​ ​ക​ഴി​ഞ്ഞ​ ​വെ​ള്ളി​യാ​ഴ്ച​ ​മു​ത​ലാ​ണ് ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​പ്ര​ച​രി​ച്ചു​തു​ട​ങ്ങി​യ​ത്.​ ​അ​ഭ്യ​ർ​ത്ഥ​ന​ ​സ്വീ​ക​രി​ച്ച​ ​യു​വ​തി​ ​യു​വാ​വി​നെ​ ​പു​ണ​രു​ന്ന​തും​ ​യു​വാ​വ് ​മോ​തി​രം​ ​അ​ണി​യി​ക്കു​ന്ന​തും​ ​വീ​ഡി​യോ​യി​ൽ​ ​വ്യ​ക്ത​മാ​യി​രു​ന്നു.​ വീ​ഡി​യോ​ ​പ്ര​ച​രി​ച്ച​തോടെ യാ​ഥാ​സ്ഥ​തി​ക​ർ രം​ഗ​ത്തെ​ത്തി.​

ര​ണ്ടു​പേ​ർ​ ​പ​ര​സ്യ​മാ​യി​ ​കെ​ട്ടി​പ്പി​ടി​ച്ച​തി​നാൽ രാ​ജ്യ​ത്തി​ന്റെ​ ​സാം​സ്കാ​രി​ക​ ​മൂ​ല്യ​ങ്ങ​ൾ​ ​മു​ഴു​വ​ൻ​ ​ത​ക​ർ​ന്ന​ടി​ഞ്ഞെ​ന്നും​ ​ഇ​രു​വ​രെ​യും​ ​മാ​തൃ​കാ​പ​ര​മാ​യി​ ​ശി​ക്ഷി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു​ ​അ​വ​രു​ടെ​ ​ആ​വ​ശ്യം.​ ഇതിനെ തു​ട​ർ​ന്നാ​യി​രു​ന്നു​ ​ന​ട​പ​ടി.​ ​ക​മി​താ​ക്ക​ൾ​ക്കെ​തി​രാ​യ​ ​ന​ട​പ​ടി​ ​അ​നാ​വ​ശ്യ​മാ​ണെ​ന്നുപറഞ്ഞ് ​നി​ര​വ​ധി​പേ​ർ​ ​രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും​ ​അ​ധി​കൃ​ത​ർ​ ​അ​തൊ​ന്നും​ ​കേ​ട്ട​താ​യി​പ്പോ​ലും​ ​ന​ടി​ച്ചി​ല്ല.​ ​ഒ​പ്പം​ ​അ​റ​സ്റ്റ് ​ന്യാ​യീ​ക​രി​ക്കാ​ൻ​ ​പ​ത്ര​ക്കു​റി​പ്പി​റ​ക്കു​ക​യും​ ​ചെ​യ്തു.

''ലോ​ക​ത്തി​ന്റെ​ ​മ​റ്റു​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​പൊ​തു​വാ​യി​ ​കാ​ണു​ന്ന​ ​ഇ​ത്ത​രം​ ​സം​ഭ​വ​ങ്ങ​ൾ​ ​ഇ​റാ​നി​ൽ​ ​ര​ണ്ടു​ ​പേ​ർ​ ​ചെ​യ്ത​ത് ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.​ ​രാ​ജ്യ​ത്ത് ​നി​ല​വി​ലു​ള്ള​ ​ആ​ചാ​ര​ങ്ങ​ൾ​ക്ക് ​എ​തി​രാ​ണി​ത്.​ ​വീ​ഡി​യോ​യി​ൽ​ ​കാ​ണു​ന്ന​ ​ഇ​രു​വ​രും​ ​നി​യ​മ​ ​ലം​ഘ​നം​ ​ന​ട​ത്തി​യെ​ന്ന​ത് ​വ്യ​ക്ത​മാ​ണ്.​ ​അ​തി​നാ​ൽ​ ​ത​ന്നെ​ ​അ​വ​രു​ടെ​ ​അ​റ​സ്റ്റി​ൽ​ ​വി​ശ​ദീ​ക​ര​ണ​ത്തി​ന്റെ​ ​ആ​വ​ശ്യ​മി​ല്ല''-​ ​പൊ​ലീ​സ് ​പ​റ​യു​ന്നു.


JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MAN PROPOSE LOVER IN MALL AT IRAN, LOVERS ARRESTED IN IRAN FOR HUG, IRAN COUPLES ARRESTED FOR PROPOSING AT PUBLIC, IRANIAN COUPLE ARRESTED ROMANTIC MARRIAGE PROPOSAL SHOPPING MALL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY