SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.50 AM IST

സംഗീത സംവിധായകൻ കെ. ബാബുരാജ് അന്തരിച്ചു

obit

മലപ്പുറം: സംഗീത സംവിധായകൻ പൂക്കോട്ടൂർ അറവങ്കര കൊറളിക്കാട് ബാബുരാജ് (53)​ ഹൃദ്രോഗബാധയെ തുടർന്ന് അന്തരിച്ചു. നിരവധി പ്രശസ്ത ഗായകർ ബാബുരാജ് ഈണം നൽകിയ പാട്ടുകൾ പാടിയിട്ടുണ്ട്.

യൂസഫലി കേച്ചേരി, കെ. ജയകുമാർ, കൈതപ്രം ദാമോദരൻ നമ്പൂതിരി തുടങ്ങിയവരുടെ വരികൾക്ക് ബാബുരാജ് ഈണം നൽകി. ദേവഗീതം, സായി വന്ദന, തേനിശൽ, ദേവി വരദായിനി, ജയജയ ഭൈരവി തുടങ്ങിയ സംഗീത ആൽബങ്ങൾ ബാബുരാജിന്റേതായുണ്ട്.

എസ്.പി.ബിയും ഹരിഹരനും കവിത കൃഷ്ണമൂർത്തിയുമെല്ലാം അണിനിരന്ന ദേവഗീതം എന്ന ഭക്തിഗാന സമാഹാരം ഏറെ പ്രശസ്തമായിരുന്നു. പ്രണവം ശങ്കരൻ നമ്പൂതിരി പാടിയ സായി സപ്തതിയും ഏറെ ശ്രദ്ധ നേടി. ആലങ്കോട് ലീലാകൃഷ്ണൻ വരികളെഴുതി നിസാ അസീസി പാടിയ ഗസൽ ആൽബവും ആസ്വാദകർക്ക് വിരുന്നായി.

എഴുപതോളം രാഗങ്ങളെ ആധാരമാക്കി ബാബുരാജ് ഈണം നൽകിയ സായി സപ്തതി ഹിന്ദുസ്ഥാനി-കർണാട്ടിക് രാഗങ്ങളുടെ മനോഹര മിശ്രണമായിരുന്നു. വിഖ്യാത സിത്താർ വാദകൻ ഉസ്താദ് റഫീഖ് ഖാന്റെയും ശരത്ചന്ദ്ര മറാട്ടെയുടെയും കർണാടക സംഗീതജ്ഞൻ വെങ്കിട്ടരാമന്റെയും ശിഷ്യനായിരുന്നു. സംസ്കാരം നടത്തി.
പിതാവ് പരേതനായ ശങ്കുണ്ണി നായർ. മാതാവ് ദേവകിഅമ്മ. ഭാര്യ: ശാന്തി ബാബുരാജ്. മക്കൾ: ഗോകുൽകൃഷ്ണ, ദേവി പ്രിയ.സഹോദരങ്ങൾ: പരേതനായ ചന്ദ്രൻ, അനിൽ കുമാർ, സതീഷ് കുമാർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DEAD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.