കരുനാഗപ്പള്ളി: ചലച്ചിത്ര നിർമ്മാതാവ് ചെറിയഴീക്കൽ കൊച്ചയ്യത്ത് കുമാരൻ വൈദ്യന്റെ മകൻ മോഹൻലാൽ (64) ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ലണ്ടനിൽ നിര്യാതനായി. എന്നിഷ്ടം നിന്നിഷ്ടം പാർട്ട് -2, ഇംഗ്ലീഷ് തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ്. ഏതാനും ചിത്രങ്ങളുടെ സഹ സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രാഗിണി മോഹൻലാൽ (നഴ്സ്, ലണ്ടൻ). മക്കൾ: അശ്വതി ബ്രൂസ് (ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, ലണ്ടൻ), ആരതി മോഹൻലാൽ (നഴ്സ്, ലണ്ടൻ ). മരുമകൻ: ജെയ്ക് ബ്രൂസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |