അരിയല്ലൂർ : കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ 100 ഓളം ആളുകൾ ജുമുഅ നമസ്കാരം നടത്തിയതിനെതിരെ പരപ്പനങ്ങാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ബി കാറ്റഗറിയിലും വള്ളിക്കുന്ന് പഞ്ചായത്ത് സി കാറ്റഗറിയിലുമാണ്. പള്ളികളിൽ നിസ്കാരത്തിന് 15 പേർക്ക് മാത്രമാണ് നിലവിൽ അനുവാദം. ചെട്ടിപ്പടി മസ്ജിദ് റഹ്മാൻ , ആനങ്ങാടി ബദ്രിയ മസ്ജിദ് എന്നീ പള്ളികളിലാണ് കൊവിഡുമായി ബന്ധപ്പെട്ട സർക്കാർ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി ജുമുഅ നമസ്കാരം നടന്നത്. ആനങ്ങാടി സ്വദേശികളായ സെയ്തു പൂക്കോയ തങ്ങൾ, ഉമ്മർ , സമദ്, ചെട്ടിപ്പടി സ്വദേശികളായ മൊയ്തീൻ കോയ , മുഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |