വടക്കഞ്ചേരി: ചെടികൾ കൊണ്ടുവരുന്ന ലോറിയിൽ കടത്തിയ 60 കിലോയിലേറെ കഞ്ചാവ് എക്സൈസ് ഇന്റലിജന്റസ് പിടികൂടി. ഇന്നലെ പുലർച്ചെ നാലിന് ടോറസ് ലോറിയിൽ കഞ്ചാവ് കടത്തുന്നുവെന്ന് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവൻ ടി. അനിൽകുമാറിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വടക്കഞ്ചേരി റോയൽ ജംഗ്ഷനിൽ നടത്തിയ പരിശോധനയിലായിരുന്നു വൻ കഞ്ചാവ് വേട്ട.
വാഹനത്തിലുണ്ടായിരുന്ന തൃശൂർ ചാലക്കുടി സ്വദേശി സുനു ആന്റണി (28), വയനാട് പുല്പള്ളി സ്വദേശി നിഖിൽ (28) എന്നിവർ പിടിയിലായി. പ്രതികളെയും കഞ്ചാവും ലോറിയും ആലത്തൂർ സർക്കിൾ സംഘത്തിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |