SignIn
Kerala Kaumudi Online
Thursday, 28 March 2024 6.10 PM IST

ചങ്കുവെട്ടി പൊട്ടിപ്പാറ റോഡിൽ ഫ്ളാറ്റിൽ പണം വച്ച് ചീട്ടുകളി

vvvvvvvvvvvvv

കോട്ടയ്ക്കൽ: ചങ്കുവെട്ടി പൊട്ടിപ്പാറ റോഡിൽ ഫ്ളാറ്റിൽ പണം വച്ച് ചീട്ടുകളിച്ച എട്ടുപേരെ പിടികൂടി. 3,83,100 രൂപ പിടിച്ചെടുത്തു. മലപ്പുറം ഡൗൺഹിൽ തണ്ടുതുലാൻ ഷിഹാബ്(51), വളാഞ്ചേരി വലിയപറമ്പിൽ മുഹമ്മദലി(55), കൊണ്ടോട്ടി തുറക്കൽ കെ.ജെ.ഹൗസിൽ കുഞ്ഞാലി(62), കോട്ടയ്ക്കൽ പറമ്പിലങ്ങാടി പള്ളിക്കാട്ടിൽ മൊയ്തീൻ(50), പറപ്പൂർ പാലപ്പറമ്പിൽ മാട്ടിൽ അഹമ്മദ്(55), കുറ്റിപ്പാല കുന്നത്ത് കോമു(65), പെരുമണ്ണ ക്ലാരി പി.കെ ഹൗസ് ഹംസ (63), കോട്ടയ്ക്കൽ ഉദിരാണി കൈപ്പം ഹസ്സൻ(50) എന്നിവരാണ് അറസ്റ്റിലായവർ.
ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
എസ്.എച്ച്.ഒ എം കെ ഷാജി, സ്‌ക്വാഡ് അംഗങ്ങളായ ശശി പ്രശാന്ത്, കൃഷ്ണകുമാർ, മനോജ് കോട്ടയ്ക്കൽ ,സെബാസ്റ്റ്യൻ വർഗ്ഗീസ് എന്നിവരാണ് പരിശോധന നടത്തിയത്. പിടിയിലയവരെ മലപ്പുറം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, RUMMY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.