തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി ഇന്നും നാളെയും സമ്പൂർണ്ണ ലോക്ക് ഡൗൺ ആയിരിക്കും. ഹോട്ടലുകളിലും റസ്റ്റോറന്റ്, ബേക്കറി എന്നിവിടങ്ങളിൽ ഹോംഡെലിവറി മാത്രം അനുവദിക്കും. പലചരക്ക്, പച്ചക്കറി, മീൻ, മാംസം എന്നിവ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാമെങ്കിലും ഹോം ഡെലിവറിക്ക് പ്രാമുഖ്യം നൽകണം.
അനാവശ്യമായി പുറത്തിറങ്ങുന്നവരെ പൊലീസ് കർശനമായി പരിശോധിക്കും. കൊവിഡ് വ്യാപനം പത്തുശതമാനത്തിൽ താഴാതെ നിലനിൽക്കുന്നതിനാൽ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് സർക്കാർ നിർദ്ദേശം. പരീക്ഷകൾക്ക് അനുമതിയുണ്ടായിരിക്കും. അതിനായി യാത്ര ചെയ്യുന്നവർ ബന്ധപ്പെട്ട രേഖകൾ കരുതണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |