പഴയങ്ങാടി: സ്പൈനൽ മസ്ക്കുലർ അട്രോഫി (എസ് .എം.എ) എന്ന അപൂർവ രോഗം ബാധിച്ച മാട്ടൂലിലെ ഒന്നരവയസുകാരനായ മുഹമ്മദിന്റെ രക്തം പരിശോധനയ്ക്കായി നെതർലൻഡ്സിലെ ലാബിലേക്ക് അയച്ചു. രണ്ടാഴ്ചക്കകം പരിശോധനാ ഫലം ലഭിക്കും.
രക്തപരിശോധനയുടെ ഫലം അനുസരിച്ചാണ് അപൂർവമരുന്നായ സോൾജെൻസെമ തയ്യാറാക്കേണ്ടത്. 44 മില്ലി മരുന്നിന് 18 കോടി രൂപയോളം വില വരും. കുട്ടിയുടെ രോഗാവസ്ഥ സംബന്ധിച്ച് 'കേരളകൗമുദി" അടക്കമുള്ള മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നടന്ന പ്രചാരണം വൈറലായതിന് പിന്നാലെ തുക ഇതിനകം സമാഹരിക്കപ്പെട്ടിട്ടുണ്ട്. മാട്ടൂലിലെ റഫീഖിന്റെയും സി.പി.മറിയുമ്മയുടെയും മൂന്നാമത്തെ കുട്ടിയായ മുഹമ്മദിന്റെ ചികിത്സയ്ക്കായി അമേരിക്കയിൽ നിന്നാണ് സോൾജെൻസെമ എത്തിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |