SignIn
Kerala Kaumudi Online
Friday, 29 March 2024 2.16 PM IST

കയർ ക്ഷേമനിധി: ധനസഹായം

s

ആലപ്പുഴ : കേരള കയർ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് കൊവിഡ് രണ്ടാം ഘട്ട ധനസഹായം നൽകുന്നതിന് ക്ഷേമനിധി ബോർഡിന് 11 കോടി രൂപ സർക്കാർ അനുവദിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് ദുരിതത്തിലായ കയർ തൊഴിലാളികളെ സഹായിക്കുന്നതിനായി 1000 രൂപയുടെ ആശ്വാസ ധനസഹായം നൽകുന്നതിനായാണ് കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിന് തുക അനുവദിച്ചതെന്ന് ബോർഡ് ചെയർമാൻ കെ. കെ. ഗണേശൻ അറിയിച്ചു. സഹായം ലഭിക്കുന്നതിനായി നേരത്തെ ഒന്നാംഘട്ട കൊവിഡ് ആശ്വാസ ധനസഹായം കൈപ്പറ്റിയിട്ടുള്ള കയർ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾ പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല. ഇവർക്ക് അവരവരുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ധനസഹായം അയച്ച് നൽകുന്നതാണെന്നും ചെയർമാൻ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.