ആലപ്പുഴ: ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ അമ്പലപ്പുഴ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ താലൂക്ക് സപ്ളൈ ഓഫീസിനു മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ധർണ നടത്തി. ജില്ലാ സെക്രട്ടറി ഉണ്ണിക്കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഭക്ഷ്യക്കിറ്റുകളുടെ കമ്മിഷൻ അടിയന്തരമായി വിതരണം ചെയ്യുക,
റേഷൻ വിതരണ കമ്മിഷൻ എല്ലാമാസവും പത്താം തീയതിക്ക് മുൻപായി വിതരണം ചെയ്യുക,വാതിൽപ്പടി വിതരണം സുഗമമാക്കുക, റേഷൻ വ്യാപാരികൾക്കും സെയിൽസ്മാൻമാർക്കും ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. .
യോഗത്തിൽ താലൂക് പ്രസിഡന്റ് മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു.വർക്കിംഗ് പ്രസിഡന്റ് എസ്.പ്രഭുകുമാർ, തോമസ്,നജ്മൽ ബാബു,സുകുമാരപിള്ള , സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |