SignIn
Kerala Kaumudi Online
Friday, 29 March 2024 4.40 AM IST

മലയാളി ചിത്രകാരന്മാർക്ക് ഗിന്നസ് റെക്കാർഡ്

p-k-hai-padivattom
പി.കെ.ഹരി പാടിവട്ടം, ബാലകൃഷ്ണൻ കതിരൂർ, എം.എസ്.സുഗതൻ, ബാബുരാജ് ബാലൻ, രാജ് ബൽറാം

കൊച്ചി: കൊവിഡ് കാലത്ത് വരയുടെ വിസ്മയം ഓൺലൈനിലൂടെ സൃഷ്ടിച്ച് മലയാളികൾ സ്വന്തമാക്കിയത് ഗിന്നസ് റെക്കോർഡ്. രാജ് ബൽറാം (ആർട്ട് ടീച്ചർ, യോഗ പരിശീലകൻ, സി.ബി.എസ്.ഇ സ്‌കൂൾസ്, ചെന്നൈ ), ബാലകൃഷ്ണൻ കതിരൂർ (ആർട്ട് ടീച്ചർ, ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, മുപ്പത്തടം), സുഗതൻ പനങ്ങാട് (ആർട്ട് ടീച്ചർ, സെന്റ്. തോമസ് ഹൈസ്‌കൂൾ, അയിരൂർ, അങ്കമാലി) ഹരി. പി.കെ. പാടിവട്ടം (ആർട്ട് ടീച്ചർ, ഗവണ്മെന്റ് യു.പി.സ്‌കൂൾ, തെക്കും ഭാഗം), ബാബുരാജ് ബാലൻ (മാനേജിംഗ് ഡയറക്ടർ, ചിത്രശാല വി. എം. ബാലൻ മെമ്മോറിയൽ സ്‌കൂൾ ഒഫ് ആർട്ട് ആൻഡ് ഗ്രാഫിക്‌സ്,) എന്നിവരാണ് പുരസ്‌കാരം നേടിയത്.

ഫേസ്ബുക്കിൽ ഒരു മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ പെയിന്റിംഗുകൾ പങ്കുവച്ച അപൂർവതയ്ക്കാണ് അംഗീകാരം. 112 രാജ്യങ്ങളിൽ നിന്നായി 900 ചിത്രകാരന്മാരാണ് ഈ വര മാമാങ്കത്തിൽ പങ്കെടുത്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, PAINTING
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.