SignIn
Kerala Kaumudi Online
Thursday, 25 April 2024 3.22 PM IST

നെയ്യാറിൽ കുന്നുകൂടി മാലിന്യം

ney

നെയ്യാറ്റിൻകര:നെയ്യാറിൻ കടവുകളിൽ മദ്യപശല്യം രൂക്ഷം.നിരവധിപേരുടെ ദാഹമകറ്റുന്ന നദി മാലിന്യവാഹിയായിട്ടും നടപടിയില്ലാത്തത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു.നെയ്യാറിന്റെ വിവിധ കടവുകളിൽ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികളടക്കമുളള മാലിന്യങ്ങൾ അടിഞ്ഞുകൂടി നെയ്യാറിന്റെ സ്വാഭാവിക ഒഴുക്കിന് തടസ്സമായിട്ടുണ്ട്.ഇവിടെ പ്രകൃതിഭംഗി ആസ്വദിക്കാൻ നിരവധിപേർ എത്താറുണ്ട്.മദ്യാപാനത്തിനും ഇവിടം തിരഞ്ഞെടുക്കുന്നവരുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇത്തരത്തിൽ എത്തുന്നവർ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും നദിയിലേക്ക് വലിച്ചെറിയുന്നതായാണ് പരാതി.നദികളുടെ കരകളിൽ നിൽക്കുന്ന മുളയടക്കമുളള വൃക്ഷങ്ങളിൽ നിന്ന് ഇലകളും ശിഖരങ്ങളും വെളളത്തിൽ വീണ് ചപ്പുചവറുകളും അടിഞ്ഞുകൂടാറുണ്ട്.കക്കൂസ് മാലിന്യമടക്കം നെയ്യാറിലേക്ക് തളളുന്നതായും പരാതിയുണ്ട്.കഴിഞ്ഞവർഷം നാട്ടുകാരുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് കൂമ്പാരം വാരി മാറ്റി ശുചീകരിക്കാനുളള ശ്രമം നടത്തിയെങ്കിലും പൂർണമായും ഫലവത്തായില്ല.സംഭവത്തിന്റെ ഗൗരവം മനസിലാക്കി അധികൃതർ ഇടപെട്ട് നെയ്യാറിലെ പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം വൃത്തിയാക്കി ആറിന്റെ സ്വഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

 നെയ്യാറിനെ ആശ്രയിച്ച് ജലഅതോറിട്ടിയുടെ വിവിധ കുടിവെളള പദ്ധതികളും നിലവിലുണ്ട്.

 മാലിന്യനിക്ഷേപം കൂടിയ കടവുകൾ

 ഈരാറ്റിൻപുറം  അരുവിപ്പുറം  തെങ്ങാട്ട് കടവ്  കാഞ്ഞിരംമൂട്ട്  പൊഴിക്കര  മാവിളക്കടവ്  ആറ്റുപുറം  അപ്പൂപ്പൻകടവ്  പഴയകട ബണ്ട് റോഡ്  ഡാളി കടവ്

 ഒപ്പം ദു‌ർഗന്ധവും
നദിക്കരയായതിനാൽ പൊലീസ് പരിശോധനയില്ലാത്തതാണ് മദ്യപസംഘം ഇവിടങ്ങളിൽ താവളമടിക്കാൻ തിരഞ്ഞെടുക്കുന്നത്. കാറിലും ബൈക്കിലുമായി നൂറുകണക്കിന് സംഘങ്ങളാണ് നെയ്യാർ തീരങ്ങളിലെത്തുന്നത്. ഇവർ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഭക്ഷണാവശിഷ്ടങ്ങളും തന്നെ ഇവിടെ കുന്നുകൂടുന്നതിൽ കൂടുതലും. വെളളത്തിലൂടെ ഒഴുകിവരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും അറവുശാലകളിലെ മാലിന്യങ്ങളും ഉൾപ്പെടെ പലപ്പോഴും അടിഞ്ഞുകൂടിക്കിടക്കുകയാണ് പതിവ്. മാലിന്യങ്ങൾ കെട്ടിക്കിടന്ന് ഉണ്ടാകുന്ന ദുർഗന്ധം കാരണം പരിസരവാസികളും ദുരിതത്തിലാണ്.

പ്രതികരണം-

നിരവധി പേരുടെ കുടിവെള്ള ശ്രോതസായ നെയ്യാറിനെ ഇത്തരത്തിൽ മാലിനമാക്കുന്നത് ഒഴിവാക്കണം. നദിയെ സംരക്ഷിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം-

പ്രൊഫ.സി. ഗോപിനാഥൻ നായർ, പരിസ്ഥിതി പ്രവർത്തകൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, NEYYATINKARA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.