ലോക കായികവേദിയിൽ ഇന്ന് സൂപ്പർ ഫൈനലുകളുടെ ദിനം. കോപ്പ അമേരിക്ക, യൂറോ കപ്പ് ഫുട്ബാൾ കലാശപ്പോരിനൊപ്പം വിംബിൾഡൺ ടെന്നിസ് മെൻസ് ഫൈനലും. ഇങ്ങനെയൊരു സൂപ്പർ സൺഡേ കായിക പ്രേമികൾക്ക് ഒത്തുകിട്ടുന്നത് അപൂർവം.
അർജന്റീന Vs ബ്രസീൽ
കോപ്പ അമേരിക്ക ഫൈനലിന് ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വെളുപ്പിന് 5.30ന് പന്തുരുളും. മെസിയും നെയ്മറും നയിക്കുന്ന സൂപ്പർ പോരിന് കാത്തിരിക്കയാണ് ഏവരും.
ഇറ്റലി Vs ഇംഗ്ളണ്ട്
യൂറോ കപ്പിൽ ഇറ്റലി-ഇംഗ്ളണ്ട് ഫൈനൽ ലണ്ടനിലെ വെംബ്ളി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം അർദ്ധരാത്രി 12.30നാണ് തുടങ്ങുന്നത്.
ഇഞ്ചോടിഞ്ച് പോര് ആരാധകരെ ആവേശക്കൊടുമുടി കയറ്റുമെന്നുറപ്പ്.
നൊവാക്ക് Vs ബെരേറ്റിനി
വിംബിൾഡൺ പുരുഷ സിംഗിൾസിൽ സെർബിയൻ ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ചും ഇറ്റലിക്കാരൻ മാറ്റിയോ ബെരേറ്റിനിയും തമ്മിലുള്ള പുരുഷ സിംഗിൾസ് ഫൈനൽ വൈകിട്ട് 6.30ന് സെന്റർ കോർട്ടിൽ തുടങ്ങും.
ടി വി ലൈവ്
കോപ്പയും യൂറോയും സോണി ടെൻ ചാനൽഗ്രൂപ്പിൽ ലൈവ്. സോണിലൈവിലും ജിയോ ടിവിയിലും സ്ട്രീമിംഗ്.
വിംബിൾഡൺ സ്റ്റാർ സ്പോർട്സിൽ ലൈവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |